
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) ഓണാഘോഷവും കുടുംബ സംഗമവും ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെയും നോട്ട്ബുക്ക് റസ്റ്റാറന്റിന്റെയും സഹകരണത്തോടെ മദീനാ സായിദ് ഷോപ്പിങ് കോംപ്ലക്സിലെ നോട്ട്ബുക്ക് റസ്റ്റാറന്റില്‍ നടന്നു. മാധ്യമ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ ബുര്‍ജീല്‍ ഹോള്ഡിങ്സിനുള്ള ഉപഹാരം ബിസിനസ് ഡവലപ്മെന്റ് റീജണല്‍ മാനേജര്‍ സി.എം.നിര്‍മലും നോട്ട്ബുക്ക് റസ്റ്റാറന്റ് ഗ്രൂപ്പിനുള്ള ഉപഹാരം എംഡി സതീഷ്കുമാറും മാനേജര്‍ ഷംലാക് പുനത്തിലും ചേര്‍ന്നു ഏറ്റുവാങ്ങി.
ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്റ് എന്‍.എം. അബൂബ ക്കര്(മലയാള മനോരമ) ജനറല്‍ സെക്രട്ടറി ടി.എസ് നിസാമുദ്ദീന്‍(ഗള്‍ഫ് മാധ്യമം) ട്രഷറര്‍ ഷിജിന കണ്ണന്‍ദാസ്(കൈരളി ടിവി) വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്(ഇ പത്രം)ജോയിന്റ് സെക്രട്ടറി അനില്‍ സി.ഇടിക്കുള (ദീപിക) എന്നിവര്‍ ഉപഹാരം സമ്മാനിച്ചു. ഗോള്‍ഡന്‍ വിസ നേടിയ റാഷിദ് പൂമാടം (സിറാജ്),അംഗങ്ങളുടെ മക്കളില്‍ വിദ്യാഭ്യാസ മികവു പുലര്‍ത്തി യഹനാന് റസാഖ്,ആമിന പി.എം എന്നിവരെയും ആദരിച്ചു.
ചടങ്ങില്‍ എന്‍.എം.അബൂബക്കര്‍ അധ്യക്ഷനായി. ടിഎസ്നിസാമുദ്ദീന് സ്വാഗതവും ഷിജിന കണ്ണന്‍ദാസ് നന്ദിയും പറഞ്ഞു. റസാഖ് ഒരുമനയൂര്‍(ചന്ദ്രിക) സമീര്‍ കല്ലറ (അബുദാബി 24) നേതൃത്വം നല്കി.