
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
കുവൈത്ത് സിറ്റി : മുപ്പത്തിമൂന്ന് വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ഇറാഖ് രജിസ്ട്രേഷനിലുള്ള കാര്‍ അയല്‍ രാജ്യമായ കുവൈത്തിലേക്ക് പ്രവേശിച്ചതായി കുവൈത്തിലെ ഇറാഖ് അംബാസഡര്‍ അല്മുന്ഹാല് അല്‍സാഫി പറഞ്ഞു. സെപ്റ്റംബര്‍ 10 ന് കുവൈത്തിലെ ജാബിര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കുവൈത്ത് ഇറാഖ് ലോകകപ്പ് ക്വാളിഫൈയിങ് മത്സരം വീക്ഷിക്കുന്നതിനു വേണ്ടി എത്തിയ ഒരു ഇറാഖി പൗരന്റേതാണ് ഈ കാര്‍ എന്ന് അല്സഫി കൂട്ടിച്ചേര്‍ത്തു. ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഇറാഖിന്റെ ഒരു വാഹനം കുവൈത്തിലെത്തുന്നത്. ലോകകപ്പിനുള്ള രണ്ടാം ക്വാളിഫൈയിങ് മത്സരങ്ങളുടെ ഭാഗമായി 5000 ഇറാഖികള്‍ക്ക് കുവൈത്ത് പ്രവേശനം അനുവദിച്ചിരുന്നു. ഇവര്‍ക്കുള്ള എന്‍ട്രി വിസയും പൂര്‍ണമായും സൗജന്യമാണ്.