
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : അന്താരാഷ്ട്ര അറബിക് സമ്മേളനത്തിയ ഇസ്ലാഹി പണ്ഡിതര്‍ക്ക് സ്വീകരണം നല്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മേല്‍നോട്ടത്തില്‍ യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ അറബിക് ലാംഗ്വേജ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന പത്താമത് രാജ്യന്തര അറബി ഭാഷാ സമ്മളനത്തിന് പ്രത്യേക ക്ഷണിതാക്കളായി എത്തിയ പട്ടാമ്പി ആമയൂര്‍ എംഇഎസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.അബ്ദു സലഫി, ഫറൂഖ് റൗളത്തുല്‍ ഉലൂം അറബിക് കോളജ് അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ.സി.എ ഉസാമ,ഡോ.ഷറഫുദ്ദീന് ഫാറൂഖി ,ഡോ. നബീല്‍ പാലത്ത്,ഡോ.സുബൈര്‍ വാഴമ്പുറം എന്നിവര്‍ക്ക് യുഐസി ദുബൈ കറാമ കോണ്‍ഫ്രന്‍സ് ഹാളില്‍ സ്വീകരണം നല്കി. ‘മനസറിഞ്ഞ ബന്ധങ്ങള്‍ സ്നേഹസമ്പന്ന ജീവിതം’ എന്ന തലക്കെട്ടില്‍ നടന്ന കുടുംബ സംഗമത്തിലാണ് പണ്ഡിതരെ ആദരിച്ചത്. കെഎന്‍എം മര്‍കസ് ദഅവാ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ കുന്നംകുളം ഉദ്ഘാടനം ചെയ്തു. യുഐ സി ഉപദേശക സമിതി ചെയര്മാന് പാറപ്പുറത്തു മുഹമ്മദ്കുട്ടി ഹാജി,ദുബൈ പ്രസിഡന്റ് മുജീബുറഹ്മാന്‍ പാലക്കല്‍ എന്നിവര്‍ ഉപഹാര സമര്‍പ്പണം നടത്തി. വെളിച്ചം,ബാലവെളിച്ചം,ദി ലൈറ്റ്, ലൈറ്റ് ജൂനിയര്‍ എന്നീ ഖുര്‍ആന്‍ വിജ്ഞാന മത്സര വിജയികളേയും ചടങ്ങില്‍ ആദരിച്ചു. പ്രമുഖ പരിശീലകന് റസാഖ് കിനാലൂര്‍ കുടുംബ സംഗമ സെഷന് നയിച്ചു.യുഐസി ദുബൈ സെക്രട്ടറി അനീസ് എറിയാട് സ്വാഗതവും ട്രഷറര്‍ സകീര്‍ കളരിക്കല്‍ നന്ദിയും പറഞ്ഞു.