
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : കാസര്‍കോട് തളങ്കര മാലിക്ബ്നു ദീനാര്‍ ഇസ്ലാമിക് അക്കാദമി മൂന്നാം ബാച്ച് കൂട്ടായ്മ ത്വയ്ബ സംഘടിപ്പിക്കുന്ന കഹാനി സുനോ ദശദിന വാര്‍ഷികാഘോഷ പരിപാടികള്‍ വെള്ളിയാഴ്ച ദുബൈയില്‍ ആരംഭിക്കും. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഗ്രാന്റ് മീറ്റിന്റെ വിവിധ സെഷനുകള്‍ എമിറേറ്റ്സിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നടക്കും.
ജിസിസി രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും പ്രതിനിധികളെത്തും.
മീറ്റിന്റെ ഭാഗമായി കലാ,കായിക,വിദ്യാഭ്യാസ,സാംസ്കാരിക,ആത്മീയ പരിപാടികളും ചര്‍ച്ചകളും സെമിനാറുകളും നവംബര്‍ 18ന് സമാപന സംഗമവും നടക്കും. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം തളങ്കര മാലിക്ബ്നു ദീനാര്‍ ഗ്രാന്റ് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് യഹ്യ തളങ്കര നിര്‍വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ ഹുദവി,സലാഹ് ഹുദവി,ഖലീല്‍ ഹുദവി,അബ്ദുന്നാഫിഅ് ഹുദവി,ദര്‍വേഷ് ഹുദവി,ത്വാഹ ഹുദവി,ഹാഷിം ഹുദവി, ജാഫര്‍ സവനൂര്‍ പങ്കെടുത്തു.