
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
കോട്ടക്കല്‍ : മണ്ഡലം ദുബൈ കെഎംസിസി കമ്മിറ്റി അബുഹെയ്ല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘സ്റ്റെപ് ടു 2025’ പ്രോഗ്രാമില്‍ ‘കിക്കോഫ്’ ബ്രോഷര്‍ പ്രകാശനം എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് നിര്‍വഹിച്ചു. നവംബര്‍ 10ന് ഖിസൈസ് അല്‍ സാദിഖ് സ്കൂള്‍ ഗ്രൗണ്ടില്‍ മണ്ഡലത്തിലെ പഞ്ചായത്ത്,മുനിസിപ്പല്‍ ടീമുകള്‍ മാറ്റൊരുക്കുമെന്നും കുട്ടികളുടെ വിവിധ കലാപരിപാടികളും,ഫാന്‍സി ഗെയിമുകളും അടങ്ങുന്ന കിഡ്സ് ഫെസ്റ്റും ഫാമിലി മീറ്റും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷനായി. മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് സിദ്ദീഖ് കാലൊടി ഉദ്ഘാടനം ചെയ്തു. ഡോ. വി.ടി ഇഖ്ബാല്‍ ‘സ്റ്റെപ് ടു 2025’ന്റെ ഭാഗമായി ലീഡര്‍ഷിപ്പ് ട്രയിനിങ്ങിന് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി പി.ടി അഷ്റഫ് വിഷയാവതരണം നടത്തി. നൗഫല്‍ വേങ്ങര,സി.വി അഷ്റഫ്,കെകെ നാസര്‍,പിവി നാസിബുദ്ദീന്‍,മുജീബ് കോട്ടക്കല്‍,ലത്തീഫ് കുറ്റിപ്പുറം,ഫക്രുദ്ദീന്‍ മാറാക്കര,അലി കോട്ടക്കല്‍, റഷീദ് കാട്ടിപ്പെരുത്തി,സലാം ഇരിമ്പിളിയം,ഷരീഫ് പി.വി കരേക്കാട്,മുസ്തഫ കുറ്റിപ്പുറം,ഷരീഫ് ടി.പി എടയൂര്‍,റാഷിദ് കെകെ, റസാഖ് വളാഞ്ചേരി,അഷറഫ് എടയൂര്‍ തുടങ്ങിയ പഞ്ചായത്ത്,മുന്‍സിപ്പല്‍ കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുത്തു. അബൂബക്കര്‍ തലകാപ്പ് സ്വാഗതവും അസീസ് വേളേരി നന്ദിയും പറഞ്ഞു.