
യുഎഇയിലേക്ക് മരുന്നുമായി വരുന്നവര് സൂക്ഷിക്കുക..
അബുദാബി: ‘നിങ്ങള് എക്കാലവും ഞങ്ങളുടെ ഉപദേഷ്ടാവും ഞങ്ങളുടെ പിതാവും ഞങ്ങളുടെ രാജ്യത്തിന്റെ പ്രതീകവുമായിരിക്കും.’-ഇങ്ങനെ ഒരു അടിക്കുറിപ്പോടെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല്നഹ്യാന് പൊതു സമൂഹത്തിലേക്ക് ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുന്നു. ഫാദേഴ്സ് ഡേയില് എക്സില് പോസ്റ്റ് ചെയ്ത ഈ ഫോട്ടോ 5.1 ദശലക്ഷം ആളുകള് കാണുകയും അഭിവാദ്യം ചെയ്യുകയുമുണ്ടായി. കുട്ടിക്കാലത്ത് പിതാവ് ശൈഖ് സായിദ് ബിന് സുല്ത്താന് അല്നഹ്യാനൊടൊപ്പം വെള്ളത്തില് നീന്താന് പരിശീലിപ്പിക്കുന്നതാണ് ചിത്രം. ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ഈ ഫോട്ടോ ലോകം ഏറ്റെടുത്തിരിക്കുകയാണ്. യുഎഇ രാഷ്ട്രപിതാവിനൊപ്പം കുട്ടിക്കാലത്തുള്ള അപൂര്വ്വവും ഹൃദയസ്പര്ശിയുമായ ശൈഖ് മുഹമ്മദിന്റെ ഫോട്ടോ ഇതിനകം സോഷ്യല് മീഡിയയില് വൈറലായി. രാഷ്ട്രപിതാവും രാജ്യത്തിന്റെ ഭരണാധികാരിയാണെങ്കിലും മറ്റേതൊരു സ്നേഹനിധിയായ പിതാവിനെ പോലെ തന്നെ ശൈഖ് സായിദ് മക്കളെ എങ്ങനെ സ്വാധീനിച്ചുവെന്ന് പറയാതെ പറയുന്ന ചിത്രമാണിത്. നീന്തുമ്പോള് ധരിക്കുന്ന മാസ്ക് ധരിച്ച ശൈഖ് സായിദ് കുട്ടിയായ ശൈഖ് മുഹമ്മദ് ബിന് സായിദിനോട് സംസാരിക്കുന്നതാണ് ചിത്രത്തില്.
1 Comment
ഷബീർ കൈതക്കാട്
❣️