
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ലക്ഷ്മീ മേനോന്റെ ജീവിതയാത്ര വരച്ചുകാട്ടുന്ന ‘ലക്ഷ്മീഭാവം’ പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മന്നത്ത് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മീഡിയ ഡയരക്ടര്‍ ഡോ.ആതിരാകൃഷ്ണനാണ് അക്ഷരങ്ങളിലൂടെ ലക്ഷ്മിയുടെ ജീവിതകഥ വായനക്കാര്‍ക്ക് സമ്മാനിച്ചത്. ഷാര്‍ജ എക്സ്പോ സെന്ററിലെ റൈറ്റേഴ്സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരം അനൂപ് മേനോന് മിഥുന് രമേശിന് നല്കി പുസ്തകം പ്രകാശനം ചെയ്തു. കാലത്തിനു മുമ്പേ സഞ്ചരിച്ച ലക്ഷ്മി സിനിമ നടിമാരെക്കാള്‍ സമൂഹത്തെ സ്വാധീനിച്ച വ്യക്തിയാണെന്ന് അനൂപ് മേനോന് പറഞ്ഞു.
ചടങ്ങില്‍ ലക്ഷ്മി മേനോന്, ചലച്ചിത്രതാരവും അവതാരകനും ,റേഡിയോ ജോക്കിയുമായ ഭര്‍ത്താവ് മിഥുന് രമേഷ്,ഹിറ്റ് എഫ് എം റേഡിയോ അവതാരകന് ആര്‍ജെ ഫസലു പങ്കെടുത്തു. പുസ്തക പ്രകാശനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും പുസ്തകം യാഥാര്‍ത്ഥ്യമാക്കിയ ആതിരാകൃഷ്ണനും ലിപി പബ്ലിക്കേഷനും നന്ദി അറിയിക്കുന്നതായും മിഥുന് പറഞ്ഞു. ‘ലക്ഷ്മീഭാവം’ വായനക്കാര്‍ക്ക് പുതിയ വായനാനുഭവമാണ് സമ്മാനിക്കുന്നത്. മിഥുന്റെയും ലക്ഷ്മിയുടെയും ജിവിതത്തിലെ പലസംഭവങ്ങളും വളരെ ലളിതമായ ഭാഷയിലാണ് ഡോ.ആതിരാകൃഷണന് ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. പ്രണയവും വേദനയും അമ്മയുടെ കരുതലും സ്നേഹവും ശംഭു പൂച്ചയും അമ്മിണിപ്പട്ടിയുമൊക്കെ ഈ അക്ഷര യാത്രയില്‍ പ്രതിപാദിക്കുന്നു. കവിതകളും ചെറുകഥകളും നോവലൈറ്റുകളും ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ രചിച്ച ഡോ. ആതിരാകൃഷ്ണന്റെ ആറാമത്തെ പുസ്തകമാണ് ‘ലക്ഷ്മീഭാവം ‘ ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്.