
അബുദാബിയില്‍ ഗര്‍ഭിണി ചികിത്സക്കിടെ മരണപ്പെട്ടു
ഫുജൈറ : മലപ്പുറം ജില്ലാ കെഎംസിസി ഏകദിന വനിതാ ക്യാമ്പ് പുതിയ ചിന്തകള്‍കൊണ്ടും പ്രവര്‍ത്തന പദ്ധതികള്‍ കൊണ്ടും ശ്രദ്ധേയമായി. വേള്‍ഡ് കെഎംസിസി ജനറല്‍ സെക്രട്ടറി ഡോ.പുത്തൂര്‍ റഹ്മാന് ഉദ്ഘടനം ചെയ്തു. രണ്ടു സെഷനുകളിലായി നടന്ന ക്യാമ്പില്‍ വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് ‘സംഘടനയും സംഘാടനവും,കുടുംബവും സ്ത്രീശാക്തീകരണവും’ വിഷയങ്ങളവതരിപ്പിച്ചു. പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ സജീവമാകേണ്ടതിന്റെ അനിവാര്യതയും ജനാധിപത്യ പ്രക്രിയയില്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ആവശ്യകതയും തിരിച്ചറിയാതെ പോകരുതെന്നും സ്വത്വവികാസത്തിലൂടെയാണ് ഉല്‍കൃഷ്ടമായ സാമൂഹിക ജീവിതം കൈവരിക്കുന്നതെന്നും സുഹ്റ മമ്പാട് പറഞ്ഞു. കെഎംസിസി സംസ്ഥാന പ്രസിഡന്റ് മുബാറക് കോക്കൂര്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ശറഫു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഫുജൈറ കെഎംസിസി അഡൈ്വസറി ബോര്‍ഡ് ചെയര്മാന് വിഎം സിറാജ്,വനിതാ കെഎംസിസി ജനറല്‍ സെക്രട്ടറി റുബീന ഉമ്മര്‍ പ്രസംഗിച്ചു. ക്യാമ്പില്‍ ഫുജൈറ മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിങ് രൂപീകരിച്ചു. ഭാരവാഹികളായി നൂറി ജലീല്‍ (പ്രസിഡന്റ് ),സമീറ മസാഫി(ജനറല്‍ സെക്രട്ടറി),റജിയ ജബ്ബാര്‍(ട്രഷറര്‍),സമീറ മുഹമ്മദലി,ജുവൈരിയ ഖോര്ഫക്കാന്, ഫെമിന ഫൈസല്‍ ബാബു,ഡോ.നാഫില സബാഹ്(വൈസ് പ്രസിഡന്റുമാര്‍),ഡോ.റൈഹാനത്ത് മുതൂര്‍,ഡോ. തന്സീല്,ഹസീനാ മുഹമ്മദ്,തബ്ഷീറ തസ്നി (ജോ.സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം സെഷനില്‍ കെഎംസിസി വനിതാ വിങ് പ്രസിഡന്റ് നൂറി ജലീല്‍ അധ്യക്ഷയായി. സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. വനിതാ കെഎംസിസി പ്രസിഡന്റ് മെഹര്ബാന്, ജനറല്‍ സെക്രട്ടറി സമീറ മസാഫി സ്വാഗതവും ട്രഷറര്‍ റജിയ ജബ്ബാര്‍ നന്ദിയും പറഞ്ഞു.