
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : ഇന്റര്‍നാഷണല്‍ ഫിറ്റ്നസ് ബോഡി ബില്‍ഡ് ഫെഡറേഷന് അര്‍മേനിയയില്‍ വെച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര ബോഡി ബില്‍ഡിംഗ് മത്സരത്തില്‍ മലയാളിയായ അഫ്റാസ് മരവയല്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യുഎഇയില്‍ നടന്ന് വരാറുള്ള ദേശീയ, അന്താരാഷ്ട്ര ബോഡി ഫിറ്റ്നസ് മത്സരങ്ങളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ ഇതിന് മുമ്പും അഫ്റാസ് കരസ്ഥമാക്കി ഈ മേഖലയില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഠിനമായ പരിശ്രമത്തിലൂടെ പരിശീലനങ്ങള്‍ നേടിയാണ് അഫ്റാസ് ഈ മേഖലയില്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുന്നത്. ഓസ്ട്രേലിയന്‍ യൂണിവേഴ്സിറ്റിയായ വോളോഗോങ് യൂണിവേഴ്സിറ്റിയില്‍ നിന്നും അഫ്റാസ് ബിരുദ പഠനം പൂര്‍ത്തിയാക്കി. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഫാ ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്റ്ററും, കാസറഗോഡ് സി എച്ച് സെന്റര്‍ ഡയറക്റ്റര്‍ ബോര്‍ഡ് അംഗം, ദുബൈ മേല്‍പറമ്പ് ജമാഅത്ത് കമ്മിറ്റി ട്രഷറര്‍, ജിംഖാന ഗള്‍ഫ് ചാപ്റ്റര്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ഹനീഫ് മരവയലിന്റെ മകനാണ് അഫ്റാസ്. സമീറ കളനാട് മാതാവാണ്.