
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : അറബ് ദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രമായ അബുദാബി ബാപ്സ് മന്ദിറിനെക്കുറിച്ച് കവി വി.ടി.വി ദാമോദരന്‍ രചിച്ച ‘മാനവ മഹാക്ഷേത്രം’ എന്ന കവിതയുടെ അറബ് മൊഴിമാറ്റം ബാപ്സ് അന്താരാഷ്ട്രി കോര്‍ഡിനേറ്റര്‍ ബ്രഹ്മവിഹാി സ്വാമിജിക്ക് സമര്‍പിച്ചു. ഈ കവിത അബുദാബി പോലീസ് മാഗസിനായ 999-ല്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്വാമിജിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ കവിയും, ഫുജൈറ കള്‍ച്ചറല്‍ സെന്റര്‍ ചെയര്മാന് ഡോ. ഖാലിദ് അല്‍ ദന്‍ഹാനി, ഇന്ത്യ സോഷ്യല്‍ സെന്റര്‍ ട്രഷറര്‍ ദിനേഷ് പൊതുവാള്, അബുദാബി മലയാളി സമാജം ജനറല്‍ സെക്രട്ടറി എം.യു ഇര്‍ഷാദ്, ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് പി. ഹമദ് അലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ സഹിഷ്ണുതയും ദീര്‍ഘവീക്ഷണവും അദ്ദേഹത്തിന്റെ പിന്‍ഗാമികളും ഇന്നും പിന്തുടര്ന്ന് വരുന്ന ഉദാത്തമായ ആതിഥേയത്വവും മാനവികതയും ഐക്യ എമിരേറ്റ്സിന്റെ മഹത്തായ സാംസ്കാരിക പാരമ്പര്യങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്ന ഒരു ഡസനോളം കവിതയുടെ രചയിതാവാണ് വി. ടി. വി. ദാമോദരന്‍. സാമൂഹ്യപ്രവര്‍ത്തകനും പ്രമുഖ ഗാന്ധിയനുമായ വിടിവി അബുദാബി ഗാന്ധി സാഹിത്യ വേദി സ്ഥാപകനും പ്രസിഡന്റുമാണ്.