
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ഷാര്‍ജ : ഷിരൂരിലെ ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തന ത്തിന് നേതൃത്വം നല്കി പ്രശംസ നേടിയ രണ്ട് എംഎല്‍എമാര്‍ 13ന് ഞായറാഴ്ച ദുബൈയിലെത്തുന്നു. ഊദ്മേത്തയിലെ ജെം പ്രൈവറ്റ് സ്കൂളില്‍ നടക്കുന്ന ‘ഗഡിനാട ഉത്സവ’യുടെ സമാപന സെഷനിലാണ് കര്‍ണാടക ഷിരൂര്‍ എംഎല്‍എ സതീഷ് കൃഷ്ണ സൈലും മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫും ഒന്നിച്ച് വേദി പങ്കിടുക. രാത്രി 8 മണിക്കാണ് പരിപാടി. ഗഡിനാട സാഹിത്യ സംസ്കൃതിക അക്കാദമി യുഎഇ കമ്മിറ്റിയും കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി വികസന അതോറിറ്റിയും സംയുക്തമായാണ് ‘ഗഡിനാട ഉത്സവ’ സംഘടിപ്പിക്കുന്നത്.