
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ഡബ്ലിന്‍ : 2017 മുതല്‍ അയര്‍ലന്റില്‍ പ്രവര്‍ത്തിച്ചു വരുന്ന നന്മയുടെ കൂട്ടായ്മയായ അയര്‍ലന്റ് കെഎംസിസിക്ക് പുതു നേതൃത്വം. ഫവാസ് മാടശ്ശേരി പ്രിസഡന്റായും നജം പാലേരി ജനറല്‍ സെക്രട്ടറിയായും അര്‍ഷദ് ടി.കെ ട്രഷററുമായി പുതിയ കമ്മിറ്റിയെ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു. 2024 ജൂണ്‍ ജൂലൈ മാസം നടത്തിയ മെംബര്‍ഷിപ് ഡ്രൈവിന്റെ അടിസ്ഥാനത്തിലാണു കമ്മിറ്റിയുടെ രൂപീകരണം. വര്‍ഷം തോറും മലയാളികള്‍ കൂടിക്കൊണ്ടിരിക്കുന്ന അയര്‍ലന്റില്‍ നിറ സാന്നിദ്ധ്യമാണ് കെ.എം.സി.സി. ഫുആദ് സനീന്‍ ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി, ആഷിഖ് തളപ്പില്‍ പി.ആര്.ഓ, സെഫ്നാദ് യൂസഫ്, നൈസാമുദ്ദിന്‍, സിയാദ് റഹ്മാന് എന്നിവര്‍ വൈസ് പ്രസിഡന്റ്, ഷാഹിദീന് കൊല്ലം, ഫസ്ജര്‍ പാനൂര്‍, ഷഫീഖ് നടുത്തോടിക എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാര്‍, അബ്ദുല്‍ അഹദ്, അല്‍താഫ് ഷാജഹാന് വെല്‍ഫയര്‍ വിംഗ്, ഇയ്യാസ് ദിയൂഫ്, അസ്ലം കെ സ്റ്റുഡന്റ്സ് ഹെല്പ്, ജൗഹറ പുതുക്കുടി, ഷമീന സലിം വുമണ്‍സ് വിംഗ് തുടങ്ങിയ ഭാരവാഹികളും. 18 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളും അടങ്ങിയ കമ്മിറ്റിയാണ് ചുമതലയേറ്റത്.