
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : മഴ വെള്ളം ഒഴുക്കി വിടുന്നതിനും വറ്റിക്കുന്നതിനും കൂറ്റന്‍ െ്രെഡനേജ് പദ്ധതി തയ്യാറാക്കി ഷാര്‍ജ. പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മ്മാണ ജോലികള്‍ ഉടന്‍ ആരംഭിക്കും. ഷാര്‍ജ എക്സിക്യുട്ടീവ് കൗണ്‍സില്‍ സമര്‍പ്പിച്ച പദ്ധതിക്ക് ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ മെമ്പറുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അംഗീകാരം നല്കി. കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഷാര്‍ജ എക്സിക്യുട്ടീവ് കൗണ്‍സില്‍ പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍ക്ക് രൂപം നല്കി. ഏതാണ്ട് 400 ദശലക്ഷം ദിര്‍ഹം ചെലവ് വരുന്നതാണ് പദ്ധതിയുടെ ആദ്യ ഘട്ടം. ഷാര്‍ജ നഗരത്തില്‍ നിന്നും മഴ വെള്ളം ഒഴുക്കുന്നതാണ് പദ്ധതിയുടെ ഒന്നാം ഘട്ടം. ഏതാണ്ട് 4.9 കിലോ മീറ്റര്‍ ദൈര്ഘ്യമണ്ട് ഈ െ്രെഡനേജ് പദ്ധതിക്ക്. 20 മീറ്റര്‍ വരെ ആഴമുണ്ടാവും. 13 പ്രദേശങ്ങളിലൂടെയും 5 പ്രധാന റോഡുകളിലൂടെയുമാണ് ഈ പദ്ധതി കടന്നു പോവുക. 11 പരിശോധന മുറികളും പ്രോജെക്റ്റില്‍ ഉള്‍പ്പെടുന്നു.
അല്‍ അറൂബ സ്ട്രീറ്റിനോട് ചേര്‍ന്ന അല്‍ സൂര്, അല്‍ ഗുബൈബ മേഖലകളില്‍ രണ്ടു വമ്പന്‍ പമ്പിങ് സ്റ്റേഷനുകളും സ്ഥാപിക്കും. നിലവിലെ െ്രെഡനേജുകളെ ഈ പമ്പിങ് സ്റ്റേഷനുകളുമായി ബന്ധിപ്പിക്കുകയും പൈപ്പ് ലൈനുകളുടെ വിസ്തീര്‍ണ്ണം വര്‍ധിപ്പിക്കുകയും ചെയ്യും. പ്രധാന പൈപ്പ് ലൈനുകളുടെ ദൈര്‍ഘ്യം ഉയര്‍ത്തും. മഴ ദിനങ്ങളില്‍ ഷാര്‍ജയുടെ പ്രധാന മേഖലകളില്‍ അനുഭവപ്പെടുന്ന ജലം ഉയരല്‍ പ്രശ്നത്തിന് ഇതോടെ പരിഹാരമാവും. ഷാര്‍ജ നഗരത്തിലെ മഴ വെള്ളവും, ഭൂഗര്‍ഭ ജലവും ഒഴുക്കുന്നതിനുള്ളതാണ് പദ്ധതി.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ഉണ്ടായ ശക്തമായ മഴയില്‍ എമിറേറ്റിന്റെ പ്രധാന റെസിഡന്‍ഷ്യല്‍ മേഖലകള്‍ അടക്കം വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇത് ദിവസങ്ങളോളം ജന ജീവിതം താറുമാറാവാന്‍ കാരണമായി. പല പ്രദേശങ്ങളിലും താമസിക്കുന്ന കെട്ടിടങ്ങളില്‍ നിന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായി ജനങ്ങള്‍ക്ക്. വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളില്‍ ലക്ഷക്കണക്കിന് ദിര്‍ഹമിന്റെ വില്‍പ്പന സാധനങ്ങള്‍ വെള്ളം കയറി നശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നു, ആശുപത്രികള്‍ പോലെയുള്ള അത്യാവശ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും മഴ വെള്ളം ബാധിച്ചു. അല്‍ സൂര്, അബു ഷഗാറ, അല്‍ വഹ്ദ, ബുഹൈറ ഭാഗങ്ങളില്‍ ആഴ്ചകളെടുത്തു ജനജീവിതം പൂര്വ്വാവസ്ഥയിലേക്കെത്താന്.’മിഡില്‍ ലൈന്‍ പ്രൊജെക്റ്റ്’ എന്ന പേരിലറിയപ്പെടുന്ന ഈ കൂറ്റന്‍ പദ്ധതി വര്‍ഷങ്ങള്‍ക്കപ്പുറം ദീര്‍ഘ ദര്‍ശനം ചെയ്ത് കൂടി തയ്യാറാക്കിയിട്ടുള്ളതാണ്.