
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : അബുദാബിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ അബുദാബി മലയാളി സമാജം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികളായി സലീം ചിറക്കല്‍ (പ്രസിഡന്റ്) നി സാര്‍ ടി.എം.(വൈസ് പ്രസിഡന്റ്്) ടി.വി.സുരേഷ് കുമാര്‍(ജനറല്‍ സെക്രട്ടറി)യാസിര്‍ അറാഫത്ത്(ട്രഷറ ര്‍)ഷാജഹാന് ഹൈദറലി (ജോ. സെക്രട്ടറി) അഹദ് വെട്ടൂര്‍(ഓഡിറ്റര്‍) വി.അബ്ദുല്‍ ഗഫൂര്‍ (ലാന്റ്് ആന്റ് ഫൈനാന്‍സ് കണ്‍വീനര്‍) ഗോപകുമാര്‍ ഗോപാലന് (ചീഫ് കോര്‍ഡിനേറ്റര്‍) സൈജു രാധാകൃഷ്ണപിള്ള (അസി.ട്രഷറര്‍) ഷാജികുമാര്‍ എ. ശശിധരന് (അസി. ഓഡിറ്റര്‍) വിവിധ വിഭാഗം സെക്രട്ടറിമാരായി ജാസിര്‍ സലീം (ആര്‍ട്സ്) സാജന് ശ്രീനിവാസന് (അസി. ആര്‍ട്സ്) സുധീഷ് വെള്ളാടത്ത്(സ്പോ ര്‍ട്സ്) നടേശന് ശശി (അസി.സ്പോര്‍ട്സ്) മഹേഷ് എളനാട് (ലിറ്റററി) അനില്‍കുമാര്‍ എ.പി (ലൈബ്രേറിയന്‍-മലയാളം മിഷന്) ബിജു കെ.സി (സോഷ്യല്‍ വെല്‍ഫയര്‍) എന്നിവരാണ് സ്ഥാനമേറ്റത്.
സ്ഥാനമൊഴിയുന്ന വൈസ് പ്രസിഡന്റ് രഖിന് സോമന്റെ അധ്യക്ഷനായി. ഇന്‍കാസിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ഭാരവാഹികളേയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മധുര വിതരണവും നടന്നു. സമാജം കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ബി.യേശുശീലന്‍, വൈസ് ചെയര്മാന് ബാബു വടകര, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്് എ.കെ. ബീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി നൗഷാദ് സലീം, വൈസ്പ്ര സിഡന്റ്് ശങ്കര്‍ സത്യന്, ലേഡീസ് വിംഗ് കണ്‍വീനര്‍ ഗീത ജയചന്ദ്രന്, മലയാളി സമാജം മുന്‍ പ്രസിഡന്റ് വക്കം ജയലാല്‍,മുന്‍ ജനറല്‍ സെക്രട്ടറിമാരായ എന്‍.പി മുഹമ്മദലി, കെ.എച്ച്. താഹിര്‍, എ.എം.അന്‍സാര്‍, സുരേഷ് പയ്യന്നൂര്‍,നിബു സാം ഫിലിപ്പ്, കെ.എസ്.സി മുന്‍ പ്രസിഡന്റ്ുമാരായ പി.പത്മനാഭന്,കൃഷ്ണകുമാര്‍,മലയാളം മിഷന് പ്രസിഡന്റ് സഫറുല്ല പാലപ്പെട്ടി, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് കെ.വി ബഷീര്‍, പുന്നൂസ് ചാക്കോ, അനൂപ് നമ്പ്യാര്‍, നാസര്‍ അള്ളംകോട്, ടോമിച്ചന്, ബഷീര്‍ കെവി, സാംസണ്, ബി.ദശപു ത്രന്, ഫ്രാക്സണ്, രാജേഷ് മഠത്തില്‍, ബിജു വാര്യര്‍, സുനില്‍ ബാഹുലേയന്, വനിതാവിഭാഗം കണ്‍വീനര്‍ ഷഹന മുജീബ് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. സ്ഥാനമൊഴിഞ്ഞ ജനറല്‍ സെക്രട്ടറി എം.യു ഇര്‍ഷാദ് സ്വാഗതവും ട്രഷറര്‍ യാസിര്‍ അറാഫത്ത് നന്ദിയും പറഞ്ഞു.