
ഇന്ന് യുഎഇ സായുധസേനാ ഏകീകരണ ദിനം
കുവൈത്ത് സിറ്റി : കുവൈത്ത് സര്വകലാശാലകളില് ശാസ്ത്രീയ ഗവേഷണം വര്ധിപ്പിക്കുന്നതിനും അക്കാദമിക് ഗുണനിലവാരം ഉയര്ത്തുന്നതിനും ഊന്നല് നല്കിയുള്ള പദ്ധതികളാണ് സര്ക്കാര് ആവിഷ്കരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ വകുപ്പ് മന്ത്രി ഡോ. നാദര് അല് ജലാല് പറഞ്ഞു. സബാഹ് അല്സാലം സര്വ്വകലാശാലയില് സന്ദര്ശനം നടത്തുന്നതിനിടെയാണ് മന്ത്രി ഈ കാര്യം പറഞ്ഞത്. സര്വ്വകലാശാലയില് ചേര്ന്ന യോഗത്തില് കുവൈത്ത് യൂണിവേഴ്സിറ്റി ആക്ടിംഗ് ഡയറക്ടര് ഡോ. ഒസാമ അല്സയീദും പങ്കെടുത്തു. കുവൈത്ത് സര്വകലാശാലയുടെ മൂല്യനിര്ണ്ണയ ഘടകങ്ങളില് കൃത്യമായ ശ്രദ്ധയുണ്ടാകണമെന്ന് മന്ത്രി നിര്ദ്ദേശിച്ചു. വിദ്യാര്ത്ഥി പ്രവേശനത്തിന്റെ എണ്ണം വര്ധിപ്പിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചും യോഗം ചര്ച്ച ചെയ്തു. തൊഴില് വിപണിയുടെയും വികസനത്തിന്റെയും മാനദണ്ഡമനുസരിച്ച് പുതിയ ശാസ്ത്രശാഖകള് വികസിപ്പിക്കുന്നതിനുള്ള സാധ്യതകളും യോഗം വിലയിരുത്തി.