
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : രാജ്യത്ത് ഒമ്പത് പുതിയ അണക്കെട്ടുകളും കനാലുകളും നിര്‍മിക്കാനും നിലവിലെ രണ്ട് അണക്കെട്ടുകള്‍ വിപുലീകരിക്കാനും ‘പ്രസിഡന്റ് ഇനീഷ്യേറ്റിവ്’ പദ്ധതിക്ക് എക്സിക്യുട്ടീവ് കമ്മിറ്റി അംഗീകാരം നല്കി. ഷാര്‍ജ, അജ്മാന്, റാസല്‍ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകള്‍ കേന്ദ്രീകരിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ‘യു.എ.ഇ. പ്രസിഡന്റിന്റെ സംരംഭങ്ങള്‍’ എന്ന പദ്ധതിയുടെ കീഴില്‍ വരുന്ന പുതിയ നിര്‍മാണപദ്ധതികള്‍ അടുത്ത 19 മാസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.ഷാര്‍ജ ഖോര്‍ഫക്കാനിലെ ഷീസ്, അജ്മാനിലെ മസ്ഫൗത്ത്, റാസല്‍ഖൈമയിലെ ഷാം, അല്‍ ഫഹ്ലീന്, ഫുജൈറയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അല്‍ ഹൈല്‍, അല്‍ ഖര്യാഹ്, ഖിദ്ഫ, മര്ബഹ്, ദഥ്ന, അല്‍ സെയ്ജി, അല്‍ ഖസിമ്രി എന്നീ 13 പ്രദേശങ്ങളിലായാണ് പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കുക. യുഎഇ വാട്ടര്‍ സ്ട്രാറ്റജി 2036ന്റെ ഭാഗമാണ് പദ്ധതി.