
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : മലയാളി അസോസിയേഷന് ‘അറേബ്യന്‍ പോന്നോണം 2024’ ആഘോഷ സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം പ്രോഗ്രാം സ്പോണ്സര് ഫൗസിയ സിറാജ് നിര്‍വഹിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങള്‍,പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരി അഷ്റഫ് കേച്ചേരി,അസോസിയേഷന് ചെയര്‍പേഴ്സണ്‍ അജിത അനീഷ്,കണ്‍വീനര്‍ ശിവരാജ്,വൈസ് പ്രസിഡന്റ് നവാബ്,ജോയിന്റ് സെക്രട്ടറി ഷംനാസ്,പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ അനീഷ്, റിയാസ്,സുധീര്‍,ജിജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നവംബര്‍ മൂന്നിന് ദുബൈ അല്സാഹിയാ ഹാളില്‍ രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ വൈവിധ്യമാര്‍ന്ന കലാ പരിപാടികളോടെ അറേബ്യന്‍ പൊന്നോണ സംഗമം നടക്കും. കലാ, സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് കമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു.