
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ഷാര്‍ജ : പ്രവാസികളുടെ വിമാന ടിക്കറ്റ് നിരക്കിലെ വര്‍ധനവിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട കപ്പല്‍ സര്‍വീസ് പ്രായോഗികമാണോ എന്ന കാര്യത്തില്‍ ആലോചന ആവശ്യമാണെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കപറഞ്ഞു. വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. വേഗതയുടെ ഈ കാലത്ത് ആരാണ് നാട്ടിലേക്കുള്ള യാത്രക്ക് ഏഴു ദിവസം കപ്പലില്‍ ചിലവഴിക്കാന്‍ തയ്യാറാവുക.
നൂറോ,ഇരുനൂറോ ദിര്‍ഹമിന്റെ വ്യത്യാസത്തില്‍ കപ്പല്‍ യാത്ര തിരഞ്ഞെടുക്കാന്‍ തയാറാവുന്നവരുടെ എണ്ണം വളരെ ചുരുക്കമായിരിക്കും. മാത്രമല്ല, വെക്കേഷന് കാലത്താണ് വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നത്. സീസണ് സമയത്ത് നാട്ടിലേക്ക് പോവുന്നവരില്‍ പലര്‍ക്കും ചുരുങ്ങിയ ദിവസത്തേക്കുള്ള അവധിയായിരിക്കും. ഇവര്‍ എങ്ങനെയാണ് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്ക് ഏഴ് ദിവസം വീതം കപ്പലില്‍ ചിലവഴിക്കുകയെന്നും അദ്ദേഹം ആശങ്ക പങ്കുവച്ചു.
കപ്പല്‍ സര്‍വീസ് തുടങ്ങാന്‍ ആര് ശ്രമിച്ചാലും അവരുടെ കൂടെ അസോസിയേഷന് ഉണ്ടാവുമെന്നും പ്രഖ്യാപനങ്ങളല്ല പ്രവര്‍ത്തിയാണ് ആവശ്യമെന്നും ജനറല്‍ സെക്രട്ടറി ശ്രീപ്രകാശും പറഞ്ഞു. നാട്ടിലേക്കുള്ള വിമാനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയും തുറന്ന ആകാശ നയം സ്വീകരിക്കലുമാണ് കൂടുതല്‍ അഭികാമ്യം. കണ്ണൂര്‍ വിമാനത്താവളത്തിലേക്കടക്കം കൂടുതല്‍ വിമാന കമ്പനികള്‍ സര്‍വീസ് ആരംഭിക്കുകയും വിമാന കമ്പനികള്‍ തമ്മില്‍ നിരക്കില്‍ മത്സരം പ്രകടമാവുകയും ചെയ്താല്‍ അത് പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു.