
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : ഗള്‍ഫില്‍ സബോളയുടെ വില കേട്ടാലും സബോള മുറിച്ചാലും കണ്ണീര് ഉറപ്പ്. ഇന്ത്യ സബോള കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം പി?ന്വലിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ഗള്‍ഫ് രാജ്യങ്ങളില്‍ സബോള വില ഉയര്‍ന്നു തന്നെയാണുള്ളത്. നിലവില്‍ ഒരു കിലോ സബോളക്ക് യുഎയില്‍ 4.25 മുതല്‍ 4.90 ദിര്‍ഹം വരെയാണ് വില. നേരത്തെ വരാന്ത്യങ്ങളില്‍ പല സൂപ്പര്‍മാര്‍ക്കറ്റുകളും 99 ഫില്‍സ് വരെ ഓഫറിന് സബോള വിറ്റിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഓഫര്‍ സബോള കിട്ടാതായിട്ടുണ്ട്. രാജ്യത്ത് ഉള്ളിവില നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയത്. ഇതോടെയാണ് ഗള്‍ഫ് വിപണിയില്‍ വില ഉയര്‍ന്നത്. ഈ സമയങ്ങളില്‍ സാധാരണ വിലയെക്കാള്‍ മൂന്നിരട്ടി വിലക്ക് പാകിസ്ഥാന്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സബോളയാണ് ഗള്‍ഫിലെ വിപണികള്‍ കയ്യടക്കിയത്. കഴിഞ്ഞ മെയ് മാസത്തില്‍ കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിരോധനം പിന്‍വലിച്ചപ്പോള്‍ വില കുറയുമെന്നും സബോള സുലഭമായി ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കണക്കുകൂട്ടലുകള്‍ തെറ്റി വില ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. പ്രവാസി മലയാളികള്‍ക്കും ഉത്തരേന്ത്യക്കാര്‍ക്കും അടുക്കളയില്‍ സബോള ഒഴിച്ച് കൂടാനാവാത്തതാണ്.
ഇത് കുടുംബ ബജറ്റിനെയും താളം തെറ്റിച്ചിട്ടുണ്ട്. ഉള്ളി കയറ്റുമതിക്കു കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതിയാണ് വില വീണ്ടും ഉയര്‍ന്നു നില്ക്കാന് കാരണമെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാന്, ഈജിപ്ത്, സുഡാന് തുടങ്ങിയ മറ്റ് രാജ്യങ്ങളിലെ ഉള്ളി വിപണിയില്‍ ലഭ്യമാണെങ്കിലും ഗുണനിലവാരത്തില്‍ മുന്‍ പന്തിയില്‍ നില്ക്കുന്ന ഇന്ത്യന്‍ ഉള്ളിക്ക് തന്നെയാണ് എപ്പോഴും ഡിമാന്‍ഡ്. വരും ആഴ്ചകളില്‍ ഓണ വിപണികൂടി സജീവമാകുന്നത്തോടെ വിലഉയരാന്‍ തന്നെയാണ് സാധ്യത.