
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
അബുദാബി : പൊതുമാപ്പ് സന്ദര്‍ഭം ഉപയോഗപ്പെടുത്തി യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും അഡ്മിനിസ്ട്രേറ്റീവ് പിഴകളില്‍ നിന്ന് ഒഴിവാക്കുന്നതിന് അപേക്ഷിക്കാമെന്ന് മനുഷ്യവിഭവ സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് കാലയളവായ ഒക്ടോബര്‍ 31 വരെയാണ് തൊഴില്‍ കരാറുകള്‍ സമര്‍പ്പിക്കുന്നതിനോ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നതിനോ വീഴ്ചവന്നവര്ക്ക് അഡ്മിനിസ്ട്രേറ്റീവ് പിഴകളില്‍ നിന്ന് ഒഴിവാക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. രണ്ട് മാസത്തെ ഗ്രേസ് പിരീഡില്‍ നിയമലംഘനം നടത്തുന്ന തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിനും സ്ഥാപനങ്ങളെ അഡ്മിനിസ്ട്രേറ്റീവ് പിഴകളില്‍ നിന്ന് ഒഴിവാക്കുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം ആരംഭിച്ച നാല് സേവനങ്ങളില്‍ ഒന്നാണിത്. വര്‍ക്ക് പെര്‍മിറ്റുകള്‍ നല്കല്, പുതുക്കല്‍, റദ്ദാക്കല്‍, ജോലി ഉപേക്ഷിക്കല്‍ പരാതികളിന്മേല് നടപടി സ്വീകരിക്കല്‍ എന്നിവ മന്ത്രാലയം നല്കുന്ന സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. ഇവ പൊതുമാപ്പിന് അര്‍ഹതയുള്ളവര്‍ക്ക് ലഭ്യമാണ്. നിയമലംഘനം നടത്തുന്ന തൊഴിലാളികളോടും തൊഴിലുടമകളോടും അവരുടെ പദവി ശരിയാക്കുന്നതിനുള്ള ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്താന്‍ മന്ത്രാലയം അഭ്യര്‍ഥിച്ചു. രാജ്യത്ത് ജോലി തുടരാനും മുന്‍കാല ലംഘനങ്ങള്‍ പരിഹരിക്കാനും ഒരു പുതിയ അവസരമാണ് പൊതുമാപ്പിലൂടെ വാഗ്ദാനം ചെയ്യുന്നത്. വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറല്‍ നിയമവും തൊഴില്‍ ബന്ധ നിയമത്തിന്റെ നിയന്ത്രണവും അനുസരിച്ചുള്ള സാമ്പത്തിക പിഴകളില്‍ നിന്ന് അവരെ ഒഴിവാക്കും.
സെപ്റ്റംബര്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ‘സുരക്ഷിത സമൂഹത്തിലേക്ക്’ എന്ന മുദ്രാവാക്യത്തിന് കീഴില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) എന്നിവയുടെ സഹകരണത്തോടെയാണ് നാല് സേവന സംരംഭങ്ങള്‍ നടപ്പിലാക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് മുന്‍പ് ലംഘനങ്ങള്‍ നടത്തിയവര്‍ക്ക് മാത്രമാണ് പ്രയോജനം ലഭിക്കുക. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും ആപ്പിള്‍, ഗൂഗിള്‍ പ്ലേ സ്റ്റോറുകളിലും ബിസിനസ് സര്‍വീസ് സെന്ററുകളിലും വീട്ടുജോലിക്കാരുടെ സേവന കേന്ദ്രങ്ങളിലും മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്പ് വഴിയും അപേക്ഷകള്‍ നല്‍കാം.