
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി: മുസ്ലിംലീഗിന്റെ ജീവകാരുണ്യ പദ്ധതിയായ പൂക്കോയ തങ്ങല് ഹോസ്പീസിന്റെ 34ാമത് ഹോം കെയര്‍ പാലിയേറ്റിവ് യൂണിറ്റായ മാട്ടൂല്‍ പിടിഎച്ചിന്റെ ആദ്യ ഗള്‍ഫ് ചാപ്റ്റര്‍ അബുദാബിയില്‍ രൂപീകരിച്ചു. അബുദാബി മാട്ടൂല്‍ കെഎംസിസി സംഘടിപ്പിച്ച ‘ഡിക്ലറേറ്ററി ഗാദര്‍’ പരിപാടിയില്‍ വിവിധ മേഖലയിലുള്ള നൂറോളം പേര് പങ്കെടുത്തു. അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി സിഎച്ച് യൂസുഫ് മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. മാട്ടൂല്‍ കെഎംസിസി പ്രസിഡന്റ് ആരിഫ് കെവി അധ്യക്ഷനായി. മാട്ടൂല്‍ പിടിഎച്ച് ജനറല്‍ സെക്രട്ടറി അബ്ബാസ് ഹാജി പദ്ധതി വിശദീകരിച്ചു. കണ്ണൂര്‍ ജില്ലാ കെഎംസിസി സെക്രട്ടറി ഇസ്മായില്‍ എ.വി,കല്യാശ്ശേരി മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് സലാം അതിര്‍ത്തി,മാട്ടൂല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി സിഎംവി ഫത്താഹ്,ട്രഷറര്‍ ലത്തീഫ് എം പ്രസംഗിച്ചു. അബുദാബി ചാപ്റ്റര്‍ ഭാരവാഹികളായി സിഎംകെ മുസ്തഫ(പ്രസിഡന്റ്),ഷഫീഖ് കെപി(ജനറല്‍ സെക്രട്ടറി),എഞ്ചിനീയര്‍ മുഹമ്മദ് കുഞ്ഞി(ട്രഷറര്‍),ഫാരിസ് അബ്ബാസ്(കോര്‍ഡിനേറ്റര്‍),ഹാഷിം ഇഎം,സാദിഖ് തെക്കുമ്പാട്,ഹാരിസ് എ.വി,സുബൈര്‍ അബ്ബാസ്,ശിഹാബ് കെ.കെ.ടി(വൈസ് പ്രസിഡന്റുമാര്‍),നഹാസ് ടി.വി തെക്കുമ്പാട്,രഹ്നാസ് ചീലേന്‍,ജസീല്‍ അബ്ദുല്‍ ജലീല്‍,റഫീഖ് പി.കെ,ആത്തിഫ്(സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.