
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഷാര്‍ജ : മലയാളത്തിനിത് പ്രകാശനോത്സവം. ഏതാണ്ട് ഇരുനൂറോളം മലയാള പുസ്തകങ്ങളാണ് 11 ദിവസങ്ങളിലായി ഷാര്‍ജ പുസ്തക മേളയിലൂടെ വളിച്ചം കാണുക. കൂടാതെ പുസ്തക ചര്‍ച്ചകളും നടക്കും. കേരളത്തിന് പുറത്തെ മലയാള പുസ്തക പ്രകാശന രംഗത്തെ റെക്കോര്ഡാകുമിത്. ഷാര്‍ജയെ തുരഞ്ഞെടുത്തവരില് ഇരുത്തംവന്ന എഴുത്തുകാര്‍ മുതല്‍ എഴുത്തു കളരിയിലെ തുടക്കക്കാര്‍ വരെയുണ്ട്. പ്രകാശനത്തിനായി ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ അതിഥികളായി എത്തുന്ന എഴുത്തുകാര്‍ക്ക് പുറമെ അനേകം മലയാളി എഴുത്തുകാര്‍ സന്ദര്‍ശകരായും നാട്ടില്‍ നിന്നും ഷാര്‍ജ പുസ്തക മേളക്കായി വിമാനം കയറും. ഷാര്‍ജ പുസ്തക മേളയിലെ പുസ്തക പ്രകാശന സൗകര്യം അസുലഭാവസരയാണ് മലയാള എഴുത്തുലോകം കാണുന്നത്. യുഎഇയിലെ കേരളീയരായ അക്ഷര സ്നേഹികള്‍ക്ക് ഇഷ്ട എഴുത്തുകാരും കവികളും സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമായും അടുത്തിടപഴകാനും സംവദിക്കാനും അവരെ സെല്‍ഫിയില്‍ കുടുക്കുവാനുള്ള അവസരവും പുസ്തക മേളയിലൂടെ ലഭിക്കുന്നു.