
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
മസ്കത്ത് : ഉഷ്ണമേഖലാ ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഒമാനിലെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴ തുടരുന്നു. പല ഗവര്‍ണറേറ്റുകളിലും വ്യത്യസ്ത അളവിലുള്ള മഴയാണ് ലഭിച്ചത്. സൂര് വിലായത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്, 92 മില്ലിമീറ്റര്‍ മഴയാണ് ഇവിടെ പെയ്തത്. ജലന്‍ ബാനി ബുഅലിയില്‍ ഇന്നലെയും ഇന്നുമായി 82 മില്ലീമീറ്റര്‍ മഴ ലഭിച്ചു. സൂറിലെ 5 ഇടങ്ങളിലുള്‍പ്പെടെ സൗത്ത് ഷര്‍ഖിയയിലെ ആറ് സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങിയിട്ടുണ്ട്. അതേസമയം,സൂരില്‍ വാഹനത്തില്‍ കുടുങ്ങിയ നാലുപേരെ രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. നാഷണല്‍ മള്‍ട്ടി ഹസാര്‍ഡ് എര്‍ലി വാണിംഗ് സെന്റര്‍ നല്കുന്ന കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഇന്നും മഴ തുടരും. പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വൈദ്യുതി മുടക്കത്തിന് 1011 ലും ജലവുമായി ബന്ധപ്പെട് 1442 ലും മറ്റ് ആശയവിനിമയങ്ങള്‍ക്ക് 1000 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.