
റമസാനില് യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്ജ : എമിറേറ്റില് റിയല് എസ്റ്റേറ്റ് മേഖലയില് കുതിപ്പ്, ഒക്ടോബറില് നടന്നത് 4.4 ബില്യണ് ദിര്ഹമിന്റെ റെക്കോര്ഡ് ഇടപാട്. സമീപ കാലത്തെ ഏറ്റവും ഉയര്ന്ന റിയല് എസ്റ്റേറ്റ് ക്രയവിക്രയമാണ് ഷാര്ജ ഒക്ടോബറില് കൈവരിച്ചത്. ബിസിനസ് രംഗത്തെ പിടിച്ചുലച്ച കോവിഡ് കാലത്തിന് ശേഷം ഇതാദ്യമായാണ് റിയല് എസ്റ്റേറ്റ് രംഗം ഇത്രയും ഉയര്ച്ച പ്രകടിപ്പിക്കുന്നത്. എമിറേറ്റിലെ റിയല് എസ്റ്റേറ്റ് മേഖല കഴിഞ്ഞ മാസം ഏറ്റവും ഉയര്ന്ന പ്രതിമാസ വ്യാപാര മൂല്യമായ 4.4 ബില്യണ് ദിര്ഹം നേട്ടം കൈവരിച്ചു. ഷാര്ജയിലെ റിയല് എസ്റ്റേറ്റ് വിപണി 2024 ആദ്യം മുതല് ആരംഭിച്ച ശക്തമായ പ്രകടനം തുടരുന്നു. മൊത്തം ഇടപാടുകളുടെ എണ്ണം 4,883. ഷാര്ജ റിയല് എസ്റ്റേറ്റ് രജിസ്ട്രേഷന് ഡിപ്പാര്ട്ട്മെന്റ് പുറത്തിറക്കിയ റിയല് എസ്റ്റേറ്റ് ട്രേഡ് മൂവ്മെന്റ് റിപ്പോര്ട്ട് പ്രകാരം, ഇടപാടുകള്,വില്പ്പന, വ്യാപാരം നടക്കുന്ന മൊത്തം ഏരിയയുടെ അളവ് 14 ദശലക്ഷം ചതുരശ്ര അടിയിലെത്തി. ഷാര്ജയിലെ റിയല് എസ്റ്റേറ്റ് മേഖലയില് നിക്ഷേപിക്കുന്നവര്ക്ക് സുവര്ണ്ണ സാധ്യതയാണ് തെളിയുന്നത്. ആവശ്യക്കാരുടെ എണ്ണത്തിലും മികച്ച മുന്നേറ്റം ദൃശ്യമാണ്. കെട്ടിട വാടകയും കുത്തനെ ഉയര്ന്നു. താമസയിടങ്ങള്ക്കും ഷോപ്പ് മുറികള്ക്കും വാടക കയറുന്ന പ്രവണത തുടരുന്നു. 40 ശതമാനം വരെ വാടക ഉയര്ന്ന ഏരിയകളുമുണ്ട്. കോര്ണീഷുകളോടും സ്കൂള് സോണുകളോടും ചേര്ന്ന ഭാഗങ്ങളിലാണ് വാടക വര്ധനയുടെ ആനുപാതം ഏറ്റവും ഉയര്ന്നു നില്ക്കുന്നത്.
മുവൈലിയ,റോള,അല് വഹ്ദ, അല് നഹ്ദ ഭാഗങ്ങളില് ഷോപ്പ് മുറികളുടെ വാടക ‘കുന്ന്’ കയറി. വികസന രംഗത്ത് പുതിയ തരംഗം പ്രകടിപ്പിക്കുന്ന മുവൈലിയയിലും പരിസരത്തും താമസ വാടകയിനത്തിലും നല്ല വര്ധന പ്രകടമായി. ദുബൈ,അജ്മാന് എളുപ്പ യാത്ര സൗകര്യമാണ് ഏരിയയെ ജനപ്രിയമാക്കുന്നത്. മാത്രമല്ല മുവൈലിയ സ്കൂള് സോണ് ഏരിയ കൂടിയാണ്.
ഇത് മേഖലയിലേക്ക് കുടുംബങ്ങളെ ആകര്ഷിക്കുന്നു. അല് ഫിസ്ത്,അല് മജാസ്,ബുഹൈറ കോര്ണീഷുകള്ക്ക് അഭിമുഖമായ കെട്ടിടങ്ങള്ക്കും താമസക്കാരായ ആവശ്യക്കാരേറെയാണ്. താമസക്കാരും റിയല് എസ്റ്റേറ്റ്, കെട്ടിട ഉടമകളും തമ്മിലുള്ള കരാറുകള് സൗഹൃദപരമാക്കുന്നതിന് സുപ്രീം കൗണ്സില് മെമ്പറും ഷാര്ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്ത്താന് ബിന് മുഹമ്മദ് അല് ഖാസിമി ഈയിടെ സുപ്രധാന നടപടികള്ക്ക് ഉത്തരവിട്ടിരുന്നു. വാടക കരാര് ആരംഭിച്ച് മൂന്ന് വര്ഷം വരെ വാടക വര്ധനക്ക് വിലക്കിടുന്നു ഈ ഉത്തരവ്. ഏത് വാടക നിര്ണ്ണയവും ന്യായമായ വാടക മൂല്യത്തെ പ്രതിഫലിപ്പിക്കുന്നതാവണമെന്നും ഉത്തരവില് പറഞ്ഞിരുന്നു. വാടക കരാര് നേരത്തെ അവസാനിപ്പിക്കുന്നത് സംബന്ധിച്ചും വ്യക്തത വരുത്തി.
ബാക്കിയുള്ള വാടകയുടെ മുപ്പത് ശതമാനം വരെ നല്കി നിര്ബന്ധിത സാഹചര്യങ്ങളില് കാലാവധി പൂര്ത്തിയാക്കുന്നതിന് മുമ്പ് വാടക കരാര് അവസാനിപ്പിക്കാമെന്നും ഇത് സംബന്ധിച്ച ചട്ടത്തില് ഭേദഗതി വരുത്തി. തൊഴില് നഷ്ടപ്പെട്ടും മറ്റും പൊടുന്നനെ ഫഌറ്റ് ഒഴിവാക്കുന്നവര്ക്ക് ഏറെ അനുഗ്രഹമാവും ഈ മാറ്റം. നേരത്തെ ഇത്തരം സന്നിഗ്ദ ഘട്ടങ്ങളില് താങ്ങാനാവാത്ത സംഖ്യ നഷ്ടപരിഹാരം ആവശ്യപ്പെട്ട് താമസക്കാരെ പ്രതിസന്ധിയിലാക്കുന്ന രീതിയില് റിയല് എസ്റ്റേറ്റ് ഏജന്സികള് പെരുമാറിയിരുന്നു. ഇക്കാരണത്താല് വാടക കരാര് അവസാനിപ്പിക്കാനാവാത്തെ നൂറുക്കണക്കിന് പേരാണ് കേസില് കുടുങ്ങി കുരുക്കിലായത്. ഷാര്ജ ഭരണാധികാരിയുടെ പുതിയ ഉത്തരവോടെ ഇത്തരം ചുഷണത്തിനുള്ള പഴുതു കൂടി അടച്ചിരിക്കുകയാണ്.