
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
റിയാദ് : തലസ്ഥാന നഗരിയുടെ സ്വപ്ന പദ്ധതിയായ റിയാദ് മെട്രോ ആഴ്ചകള്ക്കകം ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് സൗദി ഗതാഗത വകുപ്പ് മന്ത്രി എഞ്ചിനീയര് സാലിഹ് അല് ജാസിര് പറഞ്ഞു. റിയാദില് നടക്കുന്ന പ്രഥമ ഗ്ലോബല് ട്രന്സ്പോര്ട്ട്, ലോജിസ്റ്റിക്ക് ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സൗദി അറേബ്യയുടെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായ റിയാദ് മെട്രോ യാതാര്ത്ഥ്യമാവുന്നതോടെ വികസന രംഗത്ത് അത് വന് കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. റിയാദ് മെട്രൊ ഉദ്ഘാടനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം റിയാദ് റോയല് കമ്മീഷന് അറിയിക്കും. മെട്രോ നിര്മ്മാണ പ്രവര്ത്തനങ്ങള് അവസാന ഘട്ടത്തിലാണെന്നും നിലവില് പരീക്ഷണ സര്വ്വീസുകള് നടന്നു വരുന്നതായും അദ്ധേഹം ചൂണ്ടിക്കാട്ടി. മൂന്ന് ദിവസം നീണ്ട് നില് ക്കുന്ന ഗ്ളോബല് ലോജിസ്റ്റിക്ക് ഫോറത്തില് മുപ്പത് രാജ്യങ്ങളില് നിന്നുള്ള എണ്പതിലധികം പ്രമുഖ കമ്പനികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളുടെ മന്ത്രിമാരും ഫോറത്തില് പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഗതാത, ലോജിസ്റ്റിക് മേഖലയില് സൗദി മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും ലോജിസ്റ്റിക്ക് മേഖലയില് ആഗോള കേന്ദ്രമാക്കി സൗദിയെ മാറ്റുമെന്നും മന്ത്രി പറഞ്ഞു.