
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
റിയാദ് : കാര്‍ഷിക മേഖലയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ നിരത്തി 41ാമത് സഊദി കാര്‍ഷിക പ്രദര്‍ശനം (സഊദി അഗ്രിക്കള്‍ച്ചറല്‍ എക്സിബിഷന്) റിയാദില്‍ സമാപിച്ചു. റിയാദ് ഇന്റര്‍നാഷണല്‍ എക്സ്ബിഷന് ആന്റ് കണ്വന്ഷന് സെന്ററില്‍ നടന്ന പ്രദര്‍ശനം കാര്‍ഷിക മേഖലയിലെ നൂതന സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കമ്പനികളും നിക്ഷേപകരും തമ്മിലുള്ള സഹകരണം വളര്‍ത്തുന്നതിനുമുള്ള വേദിയായി മാറി.
പാരിസ്ഥിതികവും സുസ്ഥിരവുമായ കാര്‍ഷിക രീതികള്‍ അവലംബിക്കുന്ന രാജ്യത്തിന്റെ കാര്‍ഷിക മേഖലയില്‍, ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും വിഭവ നാശം തടയുന്നതിനുമുള്ള സ്മാര്‍ട്ട് അഗ്രിക്കള്‍ച്ചറല്‍ സംവിധനത്തിന്റെ പ്രാധാന്യം പ്രദര്‍ശനത്തില്‍ എടുത്ത് കാട്ടി. മേളയില്‍ പങ്കെടുത്ത 29 രാജ്യങ്ങള്‍ റോബോട്ടിക് ഉപകരണങ്ങളും ഓട്ടോമാറ്റിക് ഹൈഡ്രോപോണിക് സംവിധാനങ്ങളും ഉള്‍പ്പെടെ അവരുടെ ഏറ്റവും പുതിയ കാര്‍ഷിക സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിച്ചു. ആഭ്യന്തര, അന്തര്‍ദേശീയ കമ്പനികള്‍ തമ്മിലുള്ള നിരവധി കരാറുകള്‍ക്കും സഹകരണങ്ങള്‍ക്കും പ്രദര്‍ശനം വേദിയായി.
ലോകമെമ്പാടുമുള്ള പ്രമുഖ കാര്‍ഷിക വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലന ശില്പശാലകളും പ്രത്യേക ശാസ്ത്ര സെഷനുകളും നാലു ദിവസം നീണ്ട മേളയില്‍ നടന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 370ലധികം കമ്പനികള്‍ മേളയില്‍ പങ്കെടുക്കുകയും അവരുടെ കാര്‍ഷിക മേഖലയിലെ പദ്ധതികളും പുരോഗതിയും പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കിങ് സല്മാന് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്റ് റിലീഫ് സെന്റര്‍ (കെ.എസ് റീലിഫ്) സഊദി കാര്‍ഷിക പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ഭക്ഷ്യസുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, ജലം, പരിസ്ഥിതി ശുചിത്വം, സംരക്ഷണം എന്നിവ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ 103 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കെ.എസ്.റീലിഫിന്റെ കര്‍മ മണ്ഡലം വിശദമാക്കുന്ന പവലിയന് പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുല്റഹ്മാന് അല്ഫദ്ലിയും വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരും ഉേദ്യാഗസ്ഥരും സന്ദര്‍ശിച്ചു,