
യുഎഇ സ്വദേശിവത്കരണം: പരിശോധന തുടങ്ങി
അബുദാബി : മധ്യവേനലവധി കഴിഞ്ഞ് യുഎഇയിലെ സ്കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം. പ്രവാസി കുടുംബങ്ങള്‍ പലരും നേരത്തെ തന്നെ എത്തിയിരുന്നു. വാരാന്ത്യത്തില്‍ വരുന്ന കുടുംബങ്ങള്‍ ഇന്നും നാളെയുമായി വിമാനമിറങ്ങും. മാസങ്ങള്‍ക്ക് മുമ്പ് തന്നെ സ്കൂള്‍ വിപണി സജീവമായിരുന്നു. അവസാന നിമിഷങ്ങളില്‍ ഇനി ബാക്കിയുള്ള സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിലാണ്. സ്കൂള്‍ സാധനങ്ങള്‍ക്ക് വില വര്‍ധിച്ചതാണ് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നത്. സ്കൂള്‍ അവധി കഴിഞ്ഞ് ഉയര്‍ന്ന നിരക്കില്‍ വിമാന ടിക്കറ്റെടുത്ത് എത്തിയവര്‍ക്ക് സ്കൂള്‍ വിപണിയും പണി കൊടുക്കുകയാണ്. ബാക്ക് ടു സ്കൂള്‍ വിപണിയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ വിലയും അതനുസരിച്ച് കൂടിയിട്ടുണ്ടെന്നാണ് പ്രവാസി കുടുംബങ്ങള്‍ പറയുന്നത്. വേനലവധിക്ക് നാട്ടിലേക്കുപോയ കുടുംബങ്ങള്‍ മടങ്ങി വന്നുതുടങ്ങിയതോടെ വിപണിയും ഒന്നുകൂടി സജീവമായി. ബാക്ക് ടു സ്കൂള്‍ എന്ന പേരില്‍ കസ്റ്റമേഴ്സിനെ ആകര്‍ഷിക്കാന്‍ പ്രത്യേക വിഭാഗം തന്നെ പല സൂപ്പര്‍മാര്‍ക്കറ്റുകളും നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇഷ്ട്ടപെടുന്ന കളറില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രം വെച്ച ബാഗുകള്‍, പെന്‍സില്‍ ബോക്സ്, ലഞ്ച് ബോക്സ് എന്നിവയും വിപണിയില്‍ ലഭ്യമാണ്. ബാഗ്, ബുക്ക്, വാട്ടര്‍ ബോട്ടില്‍ തുടങ്ങി പല സാധങ്ങള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റിലും മറ്റും ഓഫര്‍ നല്‍കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷത്തേക്കാളും വില വര്‍ധിച്ചിട്ടുണ്ടെന്നു രക്ഷിതാക്കള്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു മിക്ക ഇനങ്ങള്‍ക്കും വില ക്രമാതീതമായി വര്ധിച്ചുട്ടുണ്ട്. പ്രമുഖ സൂപ്പര്‍ മാര്‍കെറ്റില്‍ ഓഫര്‍ നല്കിയ സ്കൂള്‍ ബാഗിന് 110 മുതല്‍ 130 ദിര്‍ഹം വരെയാണ് വില. ട്രോളി ബാഗുകളാണെങ്കില്‍ വില ഇനിയും കൂടും. ബാഗുകള്‍ കൂടാതെ ലഞ്ച് ബോക്സ്, പെന്‍സില്‍, പെന്‍സില്‍ ബോക്സ്, വാട്ടര്‍ ബോട്ടില്‍ തുടങ്ങിയ അനുബന്ധ സാധങ്ങള്‍ കൂടി വാങ്ങുമ്പോഴേക്കും കുടുംബ ബജറ്റ് താളം തെറ്റും. സാധാരണ രണ്ടു കുട്ടികള്‍ പഠിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇത് താങ്ങുന്നതിനും അപ്പുറമാണ്. ജീവിതച്ചെലവ് ദിനേന വര്‍ധിക്കുമ്പോഴാണ് സ്കൂള്‍ വിപണിയും കുടുംബങ്ങളെ പൊള്ളിക്കുന്നത്. ചെലവ് ചുരുക്കാന്‍ ഓണ്‍ലൈന്‍ വിപണിയെ ആശ്രയിക്കുന്നവരും കുറവല്ല. മിക്ക സ്കൂളുകളും യൂണിഫോമും ബുക്കും സ്കൂളില്‍ നിന്ന് നല്കുന്നതിനാല് അവര്‍ നിശ്ചയിക്കുന്ന വിലക്ക് അവ വാങ്ങേണ്ട സ്ഥിതിയാണ് പല രക്ഷിതാക്കള്‍ക്കുമുള്ളത്. ഈ അധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ ഫീസ് വര്‍ധിപ്പിക്കുന്നതിനും പല സ്കൂളുകള്‍ക്കും അനുമതി ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ബസ് ഫീ കൂടി ആകുമ്പോള്‍ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തില്‍ ചെലവ് വര്‍ധിക്കുക തന്നെ ചെയ്യും. ഇക്കാര്യങ്ങള്‍ കൊണ്ട് പല രക്ഷിതാക്കളും ചെലവ് കുറക്കുന്നതിനുള്ള മാര്‍ഗം തേടുകയാണ്. സ്കൂളുകളുടെ അടുത്തേക്ക് താമസം മാറുകയോ സ്വന്തം വാഹനത്തില്‍ കുട്ടികളെ സ്കൂളില്‍ എത്തിക്കുകയും തിരികെ എടുക്കുന്നതിനുള്ള വഴി ഇതിനോടകം തന്നെ പലരും ആലോചിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ടു മാസക്കാലത്തെ ഉല്ലാസ ദിനങ്ങള്‍ വിടപറയുമ്പോള്‍ കുട്ടികള്‍ക്കെന്ന പോലെ രക്ഷിതാക്കള്‍ക്കും ഇനി വിശ്രമമില്ലാത്ത ദിനങ്ങളാണ് കാത്തിരിക്കുന്നത്.
അബുദാബിയിലെ ഭക്ഷ്യോത്പാദന കേന്ദ്രം അടച്ചുപൂട്ടി