
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : ഇന്ത്യയിലെ പ്രീമിയര്‍ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളില്‍ ഒന്നായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്ഐബി) ശമ്പളക്കാരായ എന്‍ആര്‍ഐകള്‍ക്കായി പ്രത്യേക പ്രീമിയം ബാങ്കിങ് ഉല്‍പ്പന്നമായ എന്‍ആര്‍ഐ സാഗ (സാലറി അഡ്വാന്റേജ് ഗ്ലോബല്‍ അക്കൗണ്ട്) അവതരിപ്പിച്ചു. എന്‍ആര്‍ഐകള്‍ക്ക് മികച്ച ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്നതിന് ബാങ്കിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി. ഈ സേവനം സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കോര്‍പ്പറേറ്റ് പങ്കാളിത്തത്തിലൂടെ ശമ്പളക്കാരായ എന്‍ആര്‍ഐകള്‍ക്ക് മാത്രമായി രൂപകല്‍പ്പന ചെയ്തതാണെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി.ആര് ശേഷാദ്രി ദുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുവഴി സീറോ ബാലന്‍സ് ആവശ്യകതകളും മുന്‍ഗണനയുള്ള ബാങ്കിങ് സേവനങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് തടസമില്ലാതെ ബാങ്കിങ് അനുഭവം ആസ്വദിക്കാം. തിരഞ്ഞെടുത്ത ഡെബിറ്റ് കാര്‍ഡുകള്‍ക്ക് എയര്‍പോര്‍ട്ട് ലോഞ്ച് സൗകര്യം, ഹോം,കാര്‍ ലോണുകള്‍ക്കുള്ള പ്രോസസിങ് ഫീസില്‍ 25% ഇളവ് തുടങ്ങിയവയും വാഗ്ദാനം ചെയ്യുന്നു.
എന്‍ആര്‍ഐ സാഗയ്ക്ക് പുറമേ, അല്‍ ബദര്‍ എക്സ്ചേഞ്ച്,അല്‍ റസൂക്കി എക്സ്ചേഞ്ച്,സലിം എക്സ്ചേഞ്ച്,അല്‍ ഡെനിബ എക്സ്ചേഞ്ച്,ഫസ്റ്റ് എക്സ്ചേഞ്ച് ഒമാന്‍,ഹൊറൈസണ്‍ എക്സ്ചേഞ്ച് തുടങ്ങിയ എക്സ്ചേഞ്ചുകളുമായും മണി ട്രാന്‍സ്ഫര്‍ ഓപ്പറേറ്റര്‍മാരുമായും (എംടിഒകള്) സൗത്ത് ഇന്ത്യന്‍ ബാങ്ക് ധാരണാപത്രം ഒപ്പുവച്ചു. നിലവില്‍ ഇന്ത്യയിലേക്ക് പണം അയക്കുന്നതിന് ജിസിസി മേഖലയില്‍ 35ലേറെ എക്സ്ചേഞ്ചുകളുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സഹകരിക്കുന്നുണ്ട്. എസ്ഐബി മിറര്‍ പ്ലസ് ബാങ്കിങ് ആപ്പ് 9 വ്യത്യസ്ത ഭാഷകളില്‍ ലഭ്യമാണ്. കൂടാതെ ഇലോക്ക്,ഇ ലിമിറ്റ് എന്നിവ പോലുള്ള പ്രധാന സുരക്ഷാ സവിശേഷതകളും നല്കുന്നു. എസ്ഐബി മിറര്‍ പ്ലസ് ഉപഭോക്താക്കള്‍ക്ക് അന്താരാഷ്ട്ര പണമയക്കല്‍, എന്‍ആര്‍ഐകള്‍ക്ക് തല്‍ക്ഷണ പിഐഎസ് അക്കൗണ്ട് തുറക്കല്‍,ക്യൂആര്‍ കോഡും യുപിഐ പേയ്മെന്റുകളും നടത്തുക,100ലധികം യൂട്ടിലിറ്റികള്‍ക്ക് ബില്ലുകള്‍ അടയ്ക്കുക,മ്യൂച്വല്‍ ഫണ്ടുകളില്‍ ഓണ്‍ലൈനില്‍ നിക്ഷേപിക്കുക,തല്‍ക്ഷണം മുന്‍കൂട്ടി അംഗീകരിച്ച വായ്പകള്‍ നേടുക,സ്വര്‍ണ വായ്പ പുതുക്കുക തുടങ്ങിയവയ്ക്കായുള്ള പണം ഡിജിറ്റലായി കൈമാറ്റം ചെയ്യുന്നതിനുള്ള സൗകര്യങ്ങളും നല്‍കുന്നുണ്ട്.
ബാങ്കിന്റെ മൊബൈല്‍ പ്ലാറ്റ്ഫോമിലെ ‘റമിറ്റ് മണി എബ്രോഡ്’ സേവനത്തിലൂടെ എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലോകമെമ്പാടുമുള്ള 100ലധികം കറന്‍സികളില്‍ വിദേശത്തേക്ക് പണമയയ്ക്കാം. ഉപഭോക്താക്കള്‍ക്ക് യുഎസ് ഡോളര്‍,യുഎഇ ദിര്‍ഹം,യൂറോ,പൗണ്ട് പോലുള്ള കറന്‍സികളില്‍ അവധി ദിനങ്ങള്‍ ഉള്‍പ്പെടെ 24 മണിക്കൂറും ഓണ്‍ലൈനായി പണം കൈമാറാമെന്നും അധികൃതര്‍ പറഞ്ഞു.