
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ജിദ്ദ : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ജിദ്ദയില്‍ നിര്‍മാണം പുരോഗമിക്കുന്നു. 1008 മീറ്റര്‍ ഉയരത്തിലാണ് ജിദ്ദയില്‍ കൂറ്റന്‍ കെട്ടിടം ഉയര്‍ന്നുവരുന്നത്. നിലവില്‍ 828 മീറ്റര്‍ ഉയരമുള്ള ദുബൈയിലെ ബുര്‍ജ് ഖലീഫയാണ് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം. എന്നാല്‍ അതിനേക്കാള്‍ 180 മീറ്റര്‍ കൂടി ഉയരമുണ്ടാകും ജിദ്ദയിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന. അഥവാ ഒരു കിലോമീറ്റലേറെ ഉയരമുള്ള മഹാസൗധമാണ് ചെങ്കടലിന്റ റാണിയായ ജിദ്ദ പട്ടണത്തില്‍ നിര്‍മിക്കുന്നത്.
ലോക ധനാഢ്യന്മാരില് ഒരാളായ സൗദി രാജകുമാരന് വലീദ് ബിന്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള ജിദ്ദ എക്കണോമിക് കമ്പനിയുടേതാണ് കെട്ടിടം. റിയാദില്‍ കിങ്ഡം ടവര്‍ അടക്കമുള്ള ബിന്‍ തലാലിന്റെ ബിസിനസ് സാമ്രാജ്യം നിയന്ത്രിക്കുന്ന കിങ്ഡം ഹോള്‍ഡിങ് കമ്പനിയുടെ കീഴിലാണ് ജിദ്ദ എക്കണോമിക് കമ്പനി. പതിനൊന്ന് വര്‍ഷം മുമ്പാണ് കെട്ടിടത്തിന്റെ പണികള്‍ തുടങ്ങിയതെങ്കിലും 2018ല്‍ 28ാം നില പൂര്‍ത്തിയായപ്പോള്‍ പാതിവഴിയില്‍ നിര്‍ത്തി വെക്കേണ്ടിവന്നു. നിലവില്‍ 67 നിലകള്‍ ളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 800 കോടി റിയാല്‍ ചെലവ് കണക്കാക്കുന്ന വന്‍ പദ്ധതിയുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് ബിന്ലാദിന് കമ്പനിയാണ്. ബിന്ലാദിന് കമ്പനിയുടെ 36% ഓഹരി സൗദി ഭരണകൂടത്തിനാണ്. ബുര്‍ജ് ജിദ്ദ,ജിദ്ദ ടവര്‍,കിങ്ഡം ടവര്‍,മൈല്‍ ടവര്‍ എന്നെല്ലാം വിളിക്കപ്പെടുന്ന ഈ നിര്‍മിതി ബുര്‍ജ് ജിദ്ദ എന്ന പേരില്‍ തന്നെയാകും ഔദ്യോഗികമായി അറിയപ്പെടുക. ‘മൈല്ഹൈടവര്’ എന്നായിരുന്നു ആദ്യപേര്. ജിദ്ദയിലെ ഹവ്വാ ബീവി ഖബറിടത്തുനിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെ ഒബുഹൂര് കടല്‍ തീരത്താണ് ജിദ്ദ ടവര്‍ ഒരുങ്ങുന്നത്.
ഏറ്റവും ഉയരം കൂടിയ അഞ്ചാമത്തെ കെട്ടിടടവും സഊദിയിലാണുള്ളത്. പുണ്യ കഅബാലയത്തിന്റെ ചാരെയുള്ള ക്ലോക് ടവര്‍. 601 മീറ്റര്‍ ഉയരമാണ് ഇതിന്. 632 മീറ്റര്‍ ഉയരമുള്ള ഷാങ്ഹായ് ടവര്‍ നാലാം സ്ഥാനത്തും 638 മീറ്റര്‍ ഉയരമുള്ള ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലുള്ള സിഗ്നേച്ചര്‍ ടവര്‍ മൂന്നാം സ്ഥാനത്തും 729 മീറ്റര്‍ ഉയരമുള്ള ചൈനയിലെ സുസ്ഹു രണ്ടാം സ്ഥാനത്തുമുണ്ട്. ബുര്‍ജ് ജിദ്ദക്ക് 167 നിലകളും 59 ലിഫ്റ്റുകളും ഉണ്ട്. 2028 ലാണ് പണി പൂര്‍ത്തിയാക്കുക. അമേരിക്കയിലെ സി.ബി.ആര്.ബി ഗ്രൂപ്പിന്റെ കീഴില്‍ ഫൈവ് സ്റ്റാര്‍ ഗണത്തില്‍ പെട്ട കനേഡിയന്‍ അന്താരാഷ്ട്ര ഫോര്‍ സീസണ്‍സ് ഹോട്ടല്‍സ് ആന്റ് റെസ്റ്റാന്റ്സ് ആണ് ഇതില്‍ പ്രധാനമായും ഉണ്ടാവുക. ഇതൊരു ‘ജിദ്ദ എക്കണോമിക് സിറ്റി’ പ്രൊജക്റ്റ് ആണ്. ബുര്‍ജ് ഖലീഫയുടെ ഡിസൈനറായ അമേരിക്കന്‍ ആര്‍ക്കിടെക്റ്റ് അഡ്രിയാന്‍ സ്മിത്ത് തന്നെയാണ് ഈ കെട്ടിടത്തിന്റെയും ഡിസൈന്‍ തയാറാക്കിയത്. മൂന്ന് ദശലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ഒരു നഗരം തന്നെ ഇതിനായി ഒരുങ്ങുമ്പോള്‍ ലോകത്തിന്റെ ഷോപ്പിങ് സംസ്കാരം സഊദിയിലേക്ക് വഴിമാറും.