
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
ദുബൈ : ഗ്രേസ് ബുക്സ് പ്രസിദ്ധീകരിച്ച ‘നാട്ടിക പി. കെ അബ്ദുല്‍ മജീദ്’ പുസ്തകത്തിന്റെ യുഎഇ തല പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹിദായത്തുള്ള നിര്‍വഹിച്ചു. പുസ്തകം അബു ഷമീര്‍ ഏറ്റുവാങ്ങി. സിദ്ധീഖ് തളിക്കുളം അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തില്‍ ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിന് അഹോരാത്രം പ്രയത്നിച്ച വ്യക്തിത്വമായിരുന്നു നാട്ടിക അബ്ദുല്‍മജീദ്. സീതിസാഹിബിന്റെ പ്രവര്‍ത്തന ചിന്താ ശൈലിയും സി എച്ചിന്റെ പ്രസംഗ പാടവവുമായിരുന്നു നാട്ടികയെ വ്യതിരിക്തനാക്കിയത്. ബാഫഖി തങ്ങളുടെ പ്രിയപ്പെട്ടവനായിരുന്ന അദ്ദേഹം രാഷ്ട്രീയത്തില്‍ മാതൃകാ വ്യക്തിത്വമായിരുന്നുവെന്നും യോഗം അനുസ്മരിച്ചു. തൃശൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് ജമാല്‍ മനയത്ത് ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യു.കെ മുഹമ്മദ് കുഞ്ഞി, ബിലാല്‍ നാട്ടിക, ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ പട്ടിക്കര, ട്രഷറര്‍ ബഷീര്‍ വരവൂര്‍, ജില്ലാ ഭാവാഹികളായ അക്ബര്‍ ചാവക്കാട്, കബീര്‍ ഒരുമനയൂര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ഹനീഫ് തളിക്കുളം സ്വാഗതവും സര്‍ഗ്ഗധാര കണ്‍വീനര്‍ നൗഫല്‍ പുത്തന്‍പുരക്കല്‍ നന്ദിയും പറഞ്ഞു.