
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ഷാര്‍ജ : പ്രവാസലോകത്തെ അമ്പതോളം കവികളുടെ പ്രവാസചിന്തകളും അനുഭവങ്ങളും വരച്ചുവയ്ക്കുന്ന കവിതകളെ ഉള്‍പ്പെടുത്തി എം.ഒ രഘുനാഥ് എഡിറ്റ് ചെയ്ത ‘മണലുടുപ്പിലെ മഞ്ഞുടലുകള്’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. കവി കെ.ഗോപിനാഥന് പുസ്തകംപരിചയപ്പെടുത്തി. കവികളും ആസ്വാദകരും ഒത്തുകൂടിയ റൈറ്റേഴ്സ് ഫോറം ഹാളില്‍ കവി കുഴൂര്‍ വിത്സന്, കെപികെ വെങ്ങരയ്ക്കും തന്‍സി ഹാഷിറിനും (ഗോള്‍ഡ് എഫ്.എം) നല്കി പുസ്തകം പ്രകാശനം ചെയ്തു. എംഒ രഘുനാഥ്,ഇസ്മയില്‍ മേലടി,പി.ശിവപ്രസാദ്, ഹമീദ് ചങ്ങരക്കുളം,സജ്ന അബ്ദുല്ല,ഗൂസ്ബെറി പബ്ലിക്കേഷന്‍ പ്രതിനിധി പ്രസന്നന് പ്രസംഗിച്ചു.