
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
ദുബൈ : യാത്രാ രേഖകള് പാസ്പോര്ട്ട് കൗണ്ടറുകളില് കാണിക്കാതെയും സ്മാര്ട്ട് ഗെയിറ്റ് നടപടികള് നടത്താതെയും വിമാനത്താവളത്തിലൂടെ നടന്നാല് മാത്രം ഇമിഗ്രേഷന് യാത്രാ നടപടി പൂര്ത്തിയാകുന്ന സംവിധാനം ദുബൈയില് വരുന്നു. ലോകത്തെ ഏറ്റവും മികച്ച അത്യാധുനിക വിമാനത്താവളങ്ങളില് ഒന്നായ ദുബൈ രാജ്യാന്തര എയര്പോര്ട്ടില് നടപ്പിലാകുന്ന ഈ സാങ്കേതിക പരിഷ്കരണം ‘സിംലസ് ട്രാവല് പ്ലാറ്റ്ഫോം’ എന്ന പേരിലാണ് അറിയപ്പെടുക. യാത്രക്കാര് എയര്പോര്ട്ടിലൂടെ നടന്നു പോകുമ്പോള് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് (എഐ) ഫേഷ്യല് റെക്കഗ്നിഷന് കാമറകള് ഉപയോഗിച്ച് യാത്രക്കാരുടെ മുഖം സ്കാന് ചെയ്യുകയും സിസ്റ്റത്തിലെ ബയോമെട്രിക് രേഖകയും യാത്രക്കാരുടെ മുഖവും ഒന്നാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് യാത്രാ നടപടി സാധ്യമാക്കുകയും ചെയ്യുന്നു.
ദുബൈയില് നടക്കുന്ന ജൈറ്റെക്സ് ഗ്ലോബലില് ദുബൈ ഇമിഗ്രേഷന് വകുപ്പാണ് ഈ പുതിയ സംവിധാനം പരിചയപ്പെടുത്തുന്നത്. ഈ യാത്രാ നടപടി സാധ്യമാക്കാന് ദുബൈയിലെ വിമാനത്താവളങ്ങള് ഉടനീളം മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എഐ കാമറകള് സ്ഥാപിക്കും. ഇതിലൂടെ യാത്രക്കാരുടെ ഫോട്ടോ എടുക്കുകയും അയാളുടെ രേഖകളുമായി സിസ്റ്റം താരതമ്യം ചെയ്യുകയും ചെയ്യുമെന്ന് ദുബൈ ജിഡിആര്എഫ്എ സ്മാര്ട്ട് സേവനങ്ങളുടെ അസിസ്റ്റന്റ് ഡയരക്ടര് ലഫ്.കേണല് ഖാലിദ് ബിന് മദിയ അല് ഫലാസി പറഞ്ഞു. പാസ്പോര്ട്ട് നിയന്ത്രണത്തില് കൗണ്ടറുകളോ സ്റ്റേഷനുകളോ ഗേറ്റുകളോ ഇമിഗ്രേഷന് ഓഫീസര്മാരോ ഉണ്ടാകില്ല. യാത്രക്കാര്ക്ക് ഒരു രേഖകളും കാണിക്കാതെ കടന്നുപോകാം. ഇതിലൂടെ സ്മാര്ട്ട് ഗേറ്റുകളും പാസ്പോര്ട്ട് ഇടനാഴിയും എന്ന ആശയം ഇല്ലാതാകും. വിമാനക്കമ്പനികളുടെയും മറ്റു കക്ഷികളുടെയും പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. അതിന്റെ നിര്വഹണം അടുത്ത കാലങ്ങളില് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സേവനങ്ങള് വേഗത്തിലാക്കാന് ജിഡിആര്എഫ്എ എപ്പോഴും പരിശ്രമിക്കുന്നു. യാത്രക്കാരായ എല്ലാ പൗരന്മാരുടെയും താമസക്കാരുടെയും ഡാറ്റ തങ്ങളുടെ പക്കലുണ്ടെന്നും അതിലുടെ നടപടികള് എളുപ്പമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതിനിടെ എട്ട് നൂതന സ്മാര്ട്ട് സേവനങ്ങളാണ് ഇത്തവണത്തെ ജൈറ്റെക്സ് മേളയില് ജിഡിആര്എഫ്എ അവതരിപ്പിച്ചത്. രാജകുടുംബാംഗങ്ങളും മുതിര്ന്ന സര്ക്കാര് സ്ഥാപന മേധാവികളും ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള കമ്പനി മേധാവികളും അടക്കം നിരവധി പേരാണ് ഇതിനകം ഡയരക്ടറേറ്റിന്റെ പവലിയന് സന്ദര്ശിച്ചത്. തടസമില്ലാത്ത യാത്രാ പ്ലാറ്റ്ഫോമിന് പുറമേ ദുബൈയില് എത്തുന്നതിനു മുമ്പ് താമസക്കാര്ക്കും സന്ദര്ശകര്ക്കും അവരുടെ ബയോമെട്രിക് ഡാറ്റ രജിസ്റ്റര് ചെയ്യാനുള്ള പ്രീരജിസ്ട്രേഷന് സംവിധാനവും ഉപഭോക്താക്കള്ക്ക് 24 മണിക്കൂറും സേവനങ്ങളും വിവരങ്ങളും വാഗ്ദാനം ചെയ്യുന്ന എഐ പവര്ഡ് ഡിജിറ്റല് അസിസ്റ്റന്റ് സിസ്റ്റം അടക്കമുള്ള പുതിയ സേവനങ്ങളും സന്ദര്ശകരെ ആകര്ഷിക്കുന്നു