
പോയറ്റിക് ഹാര്ട്ട് കാവ്യ സമ്മേളനത്തില് താരമായി മലയാളി വിദ്യാര്ഥിനി
ദുബൈ : കെഎംസിസി തൃശൂര് മണ്ഡലം ഒരുക്കുന്ന തൃശൂര് ഫെസ്റ്റ്-2024 ഞായറാഴ്ച രാവിലെ 9 മുതല് അബുഹൈല് ദുബൈ കെഎംസിസി ഓഡിറ്റോറിയത്തില് നടക്കും. നൂറിലധികം കുടുംബങ്ങള് പങ്കെടുക്കുന്ന പരിപാടിയില് ക്വിസ് മത്സരം, കലാപരിപാടികള് അരങ്ങേറും. ഇന്ത്യന് യൂണിയന് മുസ്്ലിംലീഗ് തൃശൂര് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി.കെ ഷാഹുല്ഹമീദ് മുഖ്യാതിഥിയായിരിക്കും. ദുബൈ കെഎംസിസി തൃശൂര് ജില്ലാ പ്രസിഡന്റ് ജമാല് മനയത്ത് വിശിഷ്ടാതിഥിയായി പങ്കെടുക്കും. യുഎഇയിലെ സീനിയര് ജേര്ണലിസ്റ്റ് ജയ്ഹിന്ദ് ടിവി എഡിറ്റോറിയല് ചീഫ് എല്വിസ് ചുമ്മാറിനെ ചടങ്ങില് ആദരിക്കും. പ്രവാസികളുടെ തിരക്കുപിടിച്ച ജീവിതത്തിനിടയില് ബന്ധങ്ങള് കൂട്ടിയിണക്കാനാണ് ഇത്തരമൊരു പരിപാടി ഒരുക്കുന്നതെന്ന് സംഘാടകര് അറിയിച്ചു. കുടുംബങ്ങള്ക്ക് കളിയും കലയും വര്ത്തമാനങ്ങളുമായി കുറേനേരം ചെലവഴിക്കാവുന്ന രീതിയിലാണ് പരിപാടികള് തയ്യാറാക്കിയിരിക്കുന്നതെന്ന് കെഎംസിസി മണ്ഡലം പ്രസിഡന്റ് ഷമീര് പണിക്കത്ത്, ജനറല് സെക്രട്ടറി തന്വീര് കാളത്തോട്, ട്രഷറര് സക്കീര് ഹുസൈന് തോട്ടത്തില് അറിയിച്ചു.