
അബുദാബിയിലെ 400 സ്ഥലങ്ങളിലായി 1,000 പുതിയ ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍
ദുബൈ : പരലോകത്ത് നേരിടേണ്ട പ്രധാന ചോദ്യം സമയവും യുവത്വവും എന്തിനു ചിലവഴിച്ചു എന്നതിലായിരിക്കുമെന്ന് പ്രമുഖ പണ്ഡിതനും പ്രഭാഷകനും മീഡിയ പേഴ്സണാലിറ്റിയുമായ ഡോ.ശൈഖ് മുഹമ്മദ് അല്‍ ഖുബൈസി ഓര്‍മിപ്പിച്ചു. ദുബൈ ഇസ്ലാമിക് അഫേഴ്സിന്റെ അനുമതിയോടുകൂടി അല്‍ റാഷിദ് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു. ‘സമയം അനുഗ്രഹമാണ്,അമൂല്യവുമാണ്’. സത്യവിശ്വാസിയുടെ ജീവിതത്തില്‍ ഇത് എങ്ങനെ കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കും എന്ന ഗഹനമായ വിഷയത്തില്‍ സംവദിക്കുകയും തുടര്‍ന്ന് സദസില്‍ നിന്നുയര്‍ന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. റാഷിദ് സെന്റര്‍ പ്രസിഡന്റ് അബ്ദുസ്സലാം ആലപ്പുഴ ഉദ്ഘാടനം ചെയ്തു. സഫ്വാന് യൂസുഫ് മോഡറേറ്റര്‍ ആയിരുന്നു. അല്‍ റാഷിദ് ഖുര്‍ആന്‍ മെമ്മോറൈസേഷന് ഡയരക്ടര്‍ ഡോ.സയ്യിദ് മുഹമ്മദ് ശാക്കിര്‍,ഹബീബ് കാരാടന്‍,റഷീദ് എമിറേറ്റ്സ്,ഹഫീസ് മാറഞ്ചേരി പങ്കെടുത്തു. ഡോ.സുബൈര്‍ സ്വാഗതം പറഞ്ഞു. സ്ത്രീകളടക്കം നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു.