
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച പൊതു ബീച്ചുകള്‍ എന്ന പദവിയിലേക്ക് ദുബൈയെ ഉയര്‍ത്താന്‍ പദ്ധതികള്‍. ജബല്‍ അലി ബീച്ച് വികസന പദ്ധതിയുടെ മാസ്റ്റര്‍ പ്ലാനിന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകാരം നല്കി. 6.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബീച്ച് പരിസ്ഥിതി സംരക്ഷണത്തിനും പ്രാദേശിക പരിസ്ഥിതി വ്യവസ്ഥകള്‍ക്കും വന്യജീവികള്‍ക്കും മുന്‍ഗണന നല്കുന്ന ഒരു വിനോദ കേന്ദ്രമായിരിക്കും. പ്രകൃതിദത്തമായ ആവാസവ്യവസ്ഥയില്‍ കടലാമകളെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കുന്ന ഒരു ഇക്കോടൂറിസം സംവിധാനവും ഇതിലൂടെ പ്ലാന്‍ ചെയ്യുന്നു. കടലാമകളെ സംരക്ഷിക്കുന്നതിനും സുരക്ഷിതമായ കൂടുണ്ടാക്കുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുമുള്ള നടപടികളും നിയന്ത്രണങ്ങളും പദ്ധതി നടപ്പിലാക്കും. ആമകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് എത്തിക്കാനും പുനരധിവസിപ്പിക്കാനും തിരികെ കൊണ്ടുവരാനുമുള്ള സംവിധാനം ഒരുക്കുന്നു.
ജബല്‍ അലി ബീച്ച് വികസന പദ്ധതി എമിറേറ്റിലെ പൊതു ബീച്ചുകള്‍ വികസിപ്പിക്കുന്നതിനുള്ള വിശാലമായ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമാണ്. ബീച്ചുകളുടെ മൊത്തം നീളം 400% വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നതായി നഗരാസൂത്രണ, ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മീഷണര്‍ ജനറല്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. ദുബൈ 2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാനില്‍ വിഭാവനം ചെയ്തതുപോലെ, പുതിയ പൊതു ബീച്ചുകള്‍ കൂട്ടിച്ചേര്‍ക്കുക, നിലവിലുള്ളവ മെച്ചപ്പെടുത്തുക, പുതിയ വിനോദം, കായികം, നിക്ഷേപ സൗകര്യങ്ങള്‍ സജ്ജീകരിക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ജബല്‍ അലി വന്യജീവി സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ജബല്‍ അലി ബീച്ച് വികസന പദ്ധതി യുഎഇയില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. പരിസ്ഥിതി സംരക്ഷണം, ഇക്കോടൂറിസം ലക്ഷ്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സവിശേഷമായ വിനോദ ബീച്ച് ഫ്രണ്ട് സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കടലാമകളുടെ ആവാസ വ്യവസ്ഥകളും കണ്ടല്‍ മരങ്ങളും ഉള്‍പ്പെടെയുള്ള ആവാസവ്യവസ്ഥകളെയും വന്യജീവികളെയും ബീച്ച് സംരക്ഷിക്കും. പാരിസ്ഥിതിക, ജൈവ സംവിധാനങ്ങളിലെ ആഘാതം കുറയ്ക്കുകയും ബീച്ചിന്റെ സുസ്ഥിരതയും ഇക്കോടൂറിസം ലക്ഷ്യങ്ങളും ഉറപ്പാക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി പാം ജബല്‍ അലി ബീച്ചിനെ മൂന്ന് സ്ഥലങ്ങളായി വിഭജിക്കും: പേള്‍, ബീച്ച്, വിനോദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രം, സാങ്ച്വറി, കടലാമകള്‍ക്കും പ്രകൃതിദത്ത ആവാസ വ്യവസ്ഥകള്‍ക്കും വേണ്ടിയുള്ള സങ്കേതം, വിനോദ വിദ്യാഭ്യാസ കേന്ദ്രമായ നെസ്റ്റ്. സജീവമായ ഫാമിലി ബീച്ച്, സ്പോര്‍ട്സ് ആക്ടിവിറ്റികള്‍, സ്വിമ്മിംഗ് പൂള്, കിഡ്സ് പ്ലേ സോണുകള്‍, ഒരു ബീച്ച് ക്ലബ്, റെസ്റ്റോറന്റുകള്‍, കഫേകള്‍, ഷോപ്പുകള്‍, ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് എന്നിവ പേള്‍ വാഗ്ദാനം ചെയ്യുന്നു. സാങ്ച്വറി പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കുകയും സുരക്ഷിതമായ പര്യവേക്ഷണത്തിനായി വിനോദ, കായിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. കണ്ടല്‍ക്കാടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നെസ്റ്റ്, ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പഠനത്തിനും അവബോധത്തിനുമുള്ള ഒരു പാരിസ്ഥിതിക കേന്ദ്രം, കടലാമ പുനരധിവാസ പരിപാടികള്‍, സന്ദര്‍ശകര്‍ക്ക് തീരദേശ ആവാസവ്യവസ്ഥയെ കുറിച്ച് പഠിക്കാനും സംരക്ഷിക്കാനുമുള്ള സംവിധാനം ഒരുക്കും.