
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി: ഗസ്സയില്‍ ദുരിതം അനുഭവിക്കുന്ന ഫലസ്തീന് മക്കള്‍ക്കുള്ള സഹായവുമായി യുഎഇയില്‍ നിന്നും വിമാനങ്ങള്‍ പറത്തിയത് ഇമാറാത്തി വനിതാ പൈലറ്റ് അസ്മ സയീദ് അല്അലിക്ക് ആദരം. നിര്‍ണായകമായ മാനുഷിക സഹായങ്ങളുമായി ഗസ്സയിലേക്ക് പറന്നതിന് തനിക്ക് ഒരു ബഹുമതി നല്‍കിയെന്ന് ക്യാപ്റ്റന്‍ അസ്മ സയീദ് അല്‍ അലി പറഞ്ഞു. ആക്രമണത്തില്‍ ദുരിതം പേറിയവരെ പിന്തുണയ്ക്കുന്നതിനായി നവംബറില്‍ ഗാലന്റ് നൈറ്റ് 3 ഓപ്പറേഷന്റെ ഭാഗമായി ഈജിപ്ഷ്യന്‍ നഗരമായ അല്‍ ആരിഷിലേക്ക് പോയ ആദ്യത്തെ യുഎഇ ടീമിന്റെ ഭാഗമായിരുന്നു അസ്മ. ദുരിതാശ്വാസ സഹായത്തിനു പുറമേ, യുഎഇയിലെ ഫ്ലോട്ടിംഗ്, ഫീല്‍ഡ് ഹോസ്പിറ്റലുകള്‍, ഡീസാലിനേഷന്‍ പ്ലാന്റുകള്‍ എന്നിവ ഈജിപ്ഷ്യന്‍ തുറമുഖ നഗരത്തിലേക്ക്, മെഡിക്കല്‍ സൗകര്യങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും മറ്റ് വസ്തുക്കളും നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാരെയും ടീമുകളെയും വിമാനങ്ങളില്‍ എത്തിച്ചതും ക്യാപ്റ്റന്‍ അല്‍ അലിയാണ്. പരിക്കേറ്റ ഫലസ്തീനികളെ ഒഴിപ്പിക്കുന്നതിന് സി-130, സി-17 വിമാനങ്ങള്‍ അസ്മ ലക്ഷ്യസ്ഥാനത്തെത്തിച്ചു. ഗസ്സയിലെ റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാനാകാത്ത പ്രദേശങ്ങളിലേക്ക് ക്യാപ്റ്റന്‍ അല്‍ അലി വിമാനമാര്‍ഗം മൂന്ന് ഡെലിവറികളും നടത്തി. ‘സംഘര്‍ഷത്തില്‍ അകപ്പെട്ട ഫലസ്തീനികള്‍ക്കായി ഒരു ജീവനാഡി നല്കാന് കഴിയുന്നത് ഒരു ബഹുമതിയാണ്,’ അവര്‍ പറഞ്ഞു, ഭക്ഷണത്തിന്റെയും അടിസ്ഥാന ആവശ്യങ്ങളുടെയും കടുത്ത ക്ഷാമം നേരിടുന്ന ഗസ്സക്കാരെ സഹായിക്കാന്‍ സാധനങ്ങള്‍ എത്തിക്കുന്നത് നിര്‍ണായകമാണെന്ന് കൂട്ടിച്ചേര്‍ത്തു. താഴെ ദുരിതക്കയത്തിലായ ഗസ്സക്കാരുടെ അവസ്ഥ നേരില്‍ സംഭവിച്ചത് അറിയാനായി, ഉപരോധിച്ച ഗാസ മുനമ്പിന് മുകളിലൂടെ പറക്കുമ്പോള്‍, സി130 വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തന്റെ അസിസ്റ്റന്റ് പൈലറ്റിനോട് താന്‍ പലപ്പോഴും ആവശ്യപ്പെടാറുണ്ടെന്ന് ക്യാപ്റ്റന്‍ അല്‍ അലി പറഞ്ഞു. ഇതുവരെ, ഗസ്സയുടെ വിദൂര ഭാഗങ്ങളില്‍ സുപ്രധാന സഹായം എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ഈജിപ്ഷ്യന്‍, ജോര്‍ദാനിയന്‍ എയര്‍ഫോഴ്സ് ടീമുകളുമായി സഹകരിച്ച് ഫെബ്രുവരി മുതല്‍ യുഎഇ ഡസന്‍ കണക്കിന് ഡെലിവറികള്‍ വിമാനമാര്‍ഗം നടത്തി.
എയര്‍ ഡെലിവറി നടത്തുമ്പോള്‍ ഓരോ കുട്ടിയുടെയും മുഖത്ത് പുഞ്ചിരി വിടര്ത്തുന്നെങ്കില് അത് തന്റെയും തന്റെ രാജ്യത്തിന്റെയും വ്യക്തിപരമായ വിജയമാണെന്ന് ക്യാപ്റ്റന്‍ അല്‍ അലി പറഞ്ഞു. ആകാശത്ത് നിന്ന് പാരച്യൂട്ടുകള്‍ കാണുന്നത് ഗസ്സയിലെ ജനങ്ങളിലേക്ക് യുഎഇയുടെ കൈകള്‍ എത്തുന്നത് പോലെയാണ്. പ്രസിഡന്റ് ശൈാ് മുഹമ്മദിന്റെ നിര്‍ദ്ദേശപ്രകാരം ഒക്ടോബര്‍ 7 ന് ആക്രമണം പൊട്ടിപ്പുറപ്പെട്ടതിനുശേഷം യുഎഇ അത്യാവശ്യ സാമ്പത്തികവും മാനുഷികവുമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജൂണില്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നവംബര്‍ മുതല്‍ ഗാസയിലേക്ക് എമിറേറ്റ്സ് 33,100 ടണ്‍ അടിയന്തര സാധനങ്ങള്‍ നല്‍കിയിട്ടുണ്ട്. ജൂണ്‍ 13 വരെ 320 വിമാനങ്ങളും ഏഴ് കപ്പലുകളും 1,243 ലോറികളുമാണ് സഹായം എത്തിച്ചത്.