
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : ഇസ്രാഈല്‍ ആക്രമണങ്ങള്‍ കൊണ്ട് ജീവിതം തകര്‍ന്ന ലബനനിലെ ജനങ്ങള്‍ക്ക് സാന്ത്വനം പകരാന്‍ യുഎഇ ആവിഷ്കരിച്ച ‘യുഎഇ സ്റ്റാന്റ് വിത്ത് ലബനന്’ കാമ്പയിനിന്റെ ഭാഗമായി 3000 സന്നദ്ധപ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ 250 ടണ്‍ അവശ്യ വസ്തുക്കള്‍ കൂടി സമാഹരിച്ചു. ഷാര്‍ജയിലെ എക്സ്പോ സെന്ററില്‍ നടന്ന പരിപാടിയില്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ പീഢിത ജനയുടെ കണ്ണീരൊപ്പാന്‍ കൈക്കോര്‍ത്തു. ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന് (ടിബിഎച്ച്എഫ്), ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണല്‍(എസ്സിഐ) എന്നിവയുടെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആന്റ് ഫിലാന്‍ട്രോപിക് കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ യുഎഇയിലെ വിവിധ സ്ഥാപനങ്ങളും ചാരിറ്റബിള്‍ അസോസിയേഷനുകളും സഹകരിച്ചാണ് സഹായ ശേഖരണം സംഘടിപ്പിച്ചത്.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് കാമ്പയിന് ആരംഭിച്ചത്. പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്റ് ഫാലന് ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയര്‍മാനും ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആന്റ് ഫിലാന്ത്രോപിക് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കാമ്പയിന് ഏകദേശം രണ്ടാഴ്ച മുമ്പാണ് ആരംഭിച്ചത്. ഷാര്‍ജയില്‍ നടന്ന പരിപാടിയില്‍ സമൂഹത്തില്‍ നിന്നുള്ള ശ്രദ്ധേയമായ പങ്കാളിത്തം പ്രകടമായി. ഷാര്‍ജ ഭരണാധികാരിയുടെ ഓഫീസ് ചെയര്മാന് ശൈഖ് സാലിം ബിന്‍ അബ്ദുറഹ്്മാന് അല്‍ ഖാസിമി, ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണല്‍(എസ്സിഐ)ഡയരക്ടര്‍ ബോര്‍ഡ് ചെയര്മാന് ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ യുഎഇയുടെ പ്രധാന സവിശേഷതകളുടെ കാതലാണെന്ന് ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഊന്നിപ്പറഞ്ഞു, ഇതുപോലുള്ള കാമ്പയിനുകളില്‍ വിവിധ സ്ഥാപനങ്ങള്‍ സഹകരിക്കാന്‍ മത്സരിക്കുന്നും അദ്ദേഹം പ്രശംസിച്ചു. കാമ്പയിന് ആരംഭിച്ചതു മുതല്‍ ആകര്‍ഷിച്ച ബഹുജന പിന്തുണ ടിബിഎച്ച്എഫ് ഡയരക്ടര്‍ ജനറല്‍ മറിയം അല്‍ ഹമ്മദി പ്രത്യേകം എടുത്തുപറഞ്ഞു. മാനുഷിക ശ്രമങ്ങള്‍ക്കുള്ള ഈ പിന്തുണ വളരെ സ്ഥിരതയുള്ളതാണ്. പൊതുമേഖലയും സ്വകാര്യമേഖലയും സഹായഹസ്തം നീട്ടാന്‍ ആവേശത്തോടെ രംഗത്തിറങ്ങിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതുപോലുള്ള മാനുഷിക സഹായ കാമ്പയിനുകളില്‍ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരുടെ പങ്കാളിത്തവും പ്രയാസപ്പെടുന്ന ആളുകളെ സഹായിക്കാനുള്ള എമിറാത്തി സമൂഹത്തിന്റെ പ്രതിബദ്ധതയും കാമ്പയിനില്‍ പ്രതിഫലിപ്പിക്കുന്നുവെന്ന് ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണല്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ അബ്ദുല്ല ബിന്‍ ഖാദിം വിശദീകരിച്ചു.
ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആന്റ് ഫിലാന്‍ട്രോപിക് കൗണ്‍സില്‍ ഒക്ടോബര്‍ 8ന് ആരംഭിച്ച ‘യുഎഇ ലെബനനൊപ്പം നില്ക്കുന്നു’ എന്ന കാമ്പയിനില്‍ യുഎഇ മാനുഷിക ഫൗണ്ടേഷനുകളുടെയും ചാരിറ്റികളുടെയും സജീവ പങ്കാളിത്തമുണ്ട്. എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആര്‍സി),സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന് ചാരിറ്റബിള്‍ ആന്റ് ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്, ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ്,മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യുമാനിറ്റേറിയന്‍ ആന്റ് ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ്, ദുബൈയിലെ ഇസ്്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ്,ഹമദ് ശര്‍ഖി ബിന്‍ മൊഹമ്മദ് ഫൗണ്ടേഷന്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അഹ്്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന്,ദുബൈ ഹ്യുമാനിറ്റേറിയന്‍,ദുബൈ കെയേഴ്സ്,ഷാര്‍ജ ചാരിറ്റി അസോസിയേഷന്,ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന്,എമിറേറ്റ്സ് ഫൗണ്ടേഷന്, ‘വോളണ്ടിയര്സ്എമിറേറ്റ്സ്’ ഫൗണ്ടേഷന്,ഷാര്‍ജ വോളന്റിയര്‍ സെന്റര്‍,ഫുജൈറ ചാരിറ്റി അസോസിയേഷന്,വതാനി അല്‍ ഇമാറത്ത് ഫൗണ്ടേഷന്, ഇന്റര്‍നാഷണല്‍ ചാരിറ്റി ഓര്ഗനൈസേഷന്,എമിറേറ്റ്സ് ചാരിറ്റബിള്‍ അസോസിയേഷന്,ഷാര്‍ജ ചാരിറ്റി ഹൗസ്, ദാര്‍ അല്‍ ബെര് സൊസൈറ്റി,ദുബൈ ചാരിറ്റി അസോസിയേഷന്,’ഡേ ഫോര്‍ ദുബൈ’ ഫൗണ്ടേഷന് എന്നീ സംരംഭങ്ങള്‍ കാമ്പയിന് ചാലകശക്തികളായി കൂടെയുണ്ട്.