
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ഷാര്‍ജ : ഷാര്‍ജ പുസ്തകോത്സവം ഏറ്റവും വലിയ മലയാളി സംഗമത്തിനുകൂടി വേദിയാവുന്നു. പുസ്തക മേളയുടെ സമാപനദിവസമായ നാളെ രാവിലെ 11 മണിമുതല്‍ യുഎഇയിലെ വിദ്യാര്‍ഥികള്‍ക്കായി യുഎഇ ഇന്ത്യന്‍ ഇസ്്ലാഹി സെന്റര്‍ വെവിധ്യമാര്‍ന്ന പരിപാടികളോടെ ടീന്‍സ് മീറ്റ് സംഘടിപ്പിക്കും. ഒരുമണി മുതല്‍ ബഹുജനസംഗമവും നടക്കും. പ്രമുഖ പ്രഭാഷകനും പണ്ഡിതനുമായ അന്‍സാര്‍ നന്മണ്ട,ഇംഗ്ലീഷ് പ്രഭാഷകനും മോട്ടിവേറ്ററുമായ ശൈഖ് അയാസ് ഹൗസീ ടീന്‍സ് മീറ്റ് നയിക്കും. ഇരുപരിപാടികളിലുമായി രണ്ടായിരത്തിലേറെ പേര് പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇസ്്ലാഹി സെന്റര്‍ ഭാരവാഹികള്‍ക്കൊപ്പം യൂത്ത് വിങ് സാരഥികളായ ഡോ.നഹാസ് (ചെയര്മാന്),മുഹ്സിന് പുളിക്കല്‍ (കണ്‍വീനര്‍),സുഹൈല്‍ കെവി(പബ്ലിസിറ്റി), അബ്ദുല്‍ വാരിസ് (വെന്യു),നിയാസ് മോങ്ങം, അമീന് കൊച്ചി,ഷഹീര്‍, ഫായിസ്,ഇസ്ഹാഖ്,ബാസിം അബ്ദുല്‍ നസീര്‍ നേതൃത്വം നല്‍കും