
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : യുഎഇയിലെ എട്ട് സാമൂഹ്യ സംഘടനകളുടെ കൂട്ടയ്മയായ ഉമയുടെ (യുണൈറ്റഡ് മലയാളി അസോസിയേഷന്) ഈ വര്‍ഷത്തെ ഓണാഘോഷം ലുലു പൊന്നോണം എന്ന പേരില്‍ ഒക്ടോബര്‍ 13 ന് നടത്തും. രാവിലെ 7.30 മുതല്‍ രാത്രി 10.30 വരെ ദുബൈ അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലാണ് ആഘോഷം. പൂക്കള മത്സരം, കലാപരിപാടികള്‍, ഓണസദ്യ, ഘോഷയാത്ര, സാംസ്കാരിക സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികള്‍. വൈകുന്നേരം 6.30ന് കെ എസ് പ്രസാദിന്റെ സംവിധാനത്തില്‍ മിമിക്സ് സംഗീത ഷോ അരങ്ങേറും.
ഗായകരായ നിത്യ മാമന്, വിവേകാനന്ദന്, നിസാം, വൈഗ, ഫര്ഹാന് നവാസ് മിമിക്സ് കലാകാരന് അരുണ്‍ ഗിന്നസ് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ റെജി രാമപുരം എന്നിവര്‍ ഷോയില്‍ പരിപാടികള്‍ അവതരിപ്പിക്കുമെന്ന് ഉമ ലുലു പൊന്നോണം ജനറല്‍ കണ്‍വീനര്‍ ടി.ടി. യേശുദാസ്, ജോയിന്റ് കണ്‍വീനര്‍ ജയരാജ് പിള്ള എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാലായിരത്തോളം പേര് ഓണാഘോഷത്തില്‍ പങ്കെടുക്കും. മിമിക്സ് സംഗീത ഷോ കാണുന്നതിന് പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുടെ ബ്രോഷര്‍ ജനറല്‍ കണ്‍വീനര്‍ ടി.ടി. യേശുദാസ് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ കെ.പി തമ്പാന് നല്കി പ്രകാശനം ചെയ്തു.
ഉമയുമായി സഹകരിച്ച് തുടര്‍ച്ചയായ പതിമൂന്നാം വര്‍ഷമാണ് ഓണാഘോഷം നടത്തുന്നതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ദുബൈ ആന്‍ഡ് നോര്‍ത്തേണ്‍ എമിറേറ്റ്സ് റീജിയണല്‍ ഡയറക്ടര്‍ കെ. പി തമ്പാന് പറഞ്ഞു. മികവുറ്റ സംഘാടനമാണ് ഉമയുടേതെന്നും വരും വര്‍ഷങ്ങളിലും ഉമയുമായി സഹകരിക്കുമെന്നും കെ.പി. തമ്പാന് വ്യക്തമാക്കി. വിവിധ സംഘടനകളുടെ ഐക്യവേദി എന്ന നിലയില്‍ 26ാമത്തെ വര്‍ഷമാണ് ഉമ ഓണാഘോഷം നടത്തുന്നത്. ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഭാവന ആര്‍ട്സ് സൊസൈറ്റി, ഓര്മ, കൈരളി കലാ കേന്ദ്രം, പ്രിയദര്‍ശിനി, എലൈറ്റ് ആര്‍ട്സ് ക്ലബ്, ഇന്ത്യന്‍ ആര്‍ട്സ് സൊസൈറ്റി, അമൃതം, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി എന്നീ സംഘടനകളാണ് ഉമയില് ഉള്ളത്. ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ദുബൈ ആന്‍ഡ് നോര്‍ത്തേണ്‍ എമിറേറ്റ്സ് ഓപ്പറേഷന്‍സ് മാനേജര്‍ വി.സി. സലിം, ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥരായ ഫദലു, സക്കീര്‍, വിവിധ സംഘടനാ ഭാരവാഹികളായ കെ.കെ. നാസര്‍, കരിം വെങ്കിടങ്ങ്, ഖാലിദ് തൊയക്കാവ്, ജയപ്രകാശ്, അജിത്, കലാധര്‍ ദാസ്, അശോക് പിള്ള എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.