
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : വാഹന പരിശോധന കേന്ദ്രങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കി ആര്‍ടിഎ. അല്‍ ബര്‍ഷ, അല്‍ ഖിസൈസ് എന്നിവിടങ്ങളിലെ തസ്ജീല്‍ സെന്ററുകളിലാണ് മുന്‍കൂര്‍ ബുക്കിങ് സംവിധാനമുള്ളത്. അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്പ്, വെബ്സൈറ്റ് വഴി സേവനങ്ങള്‍ക്കായി ബുക്ക് ചെയ്യാം. കാത്തിരിപ്പ് സമയം ഒഴിവാക്കാനും സേവനങ്ങള്‍ വേഗത്തിലുമാക്കാനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. റിന്യൂവല്‍, രജിസ്ട്രേഷന്, നമ്പര്‍പ്ലേറ്റ് പരിശോധനകള്‍ക്ക് മുന്‍കൂര്‍ബുക്കിങ് ബാധകമാണ്. നിശ്ചയദാര്‍ഢ്യമുള്ളവര്‍, മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്ക് മുന്‍കൂര്‍ ബുക്കിങ്ങ് നടത്തേണ്ടതില്ലെന്നും അധികൃതര്‍ പറഞ്ഞു.