
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
അബുദാബി : വെള്ളം പാഴാകുന്നത് തടയാന്‍ ഏകീകൃത സംവിധാനം ഒരുക്കാന്‍ അബുദാബി. കുറഞ്ഞ ചെലവില്‍ ജലവും വൈദ്യുതിയും ലഭ്യമാക്കാനാണ് പദ്ധതി. ഉല്പാദനം മുതല്‍ വിതരണം വരെയുള്ള ഘട്ടങ്ങള്‍ക്കിടയില്‍ ഒരു തുള്ളി പോലും പാഴാക്കാതിരിക്കാന് ഏകീകൃത സംവിധാനം ആവിഷ്കരിക്കുകയാണന്നും ഉടന്‍ പ്രഖ്യാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഊര്‍ജ വിഭാഗം ചെയര്മാന് അവൈധ മുര്‍ഷിദ് അല്‍ മരാഞ പറഞ്ഞു. അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ വേള്‍ഡ് യൂട്ടിലിറ്റി കോണ്‍ഗ്രസിലായിരുന്നു പ്രഖ്യാപനം. വെള്ളം നഷ്ടപ്പെടുന്നത് നിരീക്ഷിക്കാനും സംവിധാനമുണ്ട്. ഈ മേഖലയില്‍ പരിസ്ഥിതി സൗഹൃദ സംവിധാനം നടപ്പാക്കും. നൂതന സാങ്കേതിക വിദ്യയില്‍ നടപ്പാക്കുന്നതു കൊണ്ടു തന്നെ സേവന നിലവാരം മെച്ചപ്പെടും. നിലവില്‍ വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണം 5.98 ലക്ഷവും ജല ഉപഭോക്താക്കളുടെ എണ്ണം 4.68 ലക്ഷവുമാണ്. വൈദ്യുതി ഉപഭോക്താക്കളില്‍ 7 ശതമാനവും ജല ഉപഭോക്താക്കളില്‍ 2.5 ശതമാനവും വര്‍ധനയുണ്ട്.