
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
അബുദാബി : പൊതുമാപ്പിന് അപേക്ഷിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും പാസ്പോര്‍ട്ട് നഷ്ടപ്പെട്ടിരിക്കും അല്ലെങ്കില്‍ കാലാവധി കഴിഞ്ഞിരിക്കും. അവരെന്ത് ചെയ്യണമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അബുദാബിയിലാണെങ്കില്‍ അവര്‍ ആദ്യം ചെയ്യേണ്ടത് ഐസിപി സ്മാര്‍ട് സിസ്റ്റം വഴി അപേക്ഷ സമര്‍പിക്കണം. ഇവിടെ നിന്നും കാലഹരണപ്പെട്ട റസിഡന്‍സി പെര്‍മിറ്റ്, നഷ്ടപ്പെട്ട പാസ്പോര്‍ട്ട് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടങ്ങിയ രേഖ ലഭിക്കും. ഇതുമായി വേണം പുതിയ പാസ്പോര്‍ട്ട് നേടുന്നതിന് എംബസിയിലേക്കോ കോണ്‍സുലേറ്റിലേക്കോ പോവേണ്ടത്. മറ്റു എമിറേറ്റുകളിലുള്ളവര്‍ നഷ്ടപ്പെട്ട പാസ്പോര്‍ട്ടിനായി ആദ്യം അപേക്ഷ നല്‍കേണ്ടത് പോലീസ് ആസ്ഥാനത്താണ്. എന്നിട്ട് വേണം എംബസിയിലും കോണ്‍സുലേറ്റിലേക്കും പോവാന്‍. പൊതുമാപ്പിന് അപേക്ഷിച്ചവര്‍ക്ക് 14 ദിവസം സാധുതയുള്ള എക്സിറ്റ് പെര്‍മിറ്റാണ് ലഭിക്കുക. പതിനാല് ദിവസത്തിനകം രാജ്യം വിട്ടില്ലെങ്കില്‍ മുമ്പത്തെ എല്ലാ പിഴകളും ഈടാക്കും. രാജ്യം വിടുന്നവര്‍ക്ക് യുഎഇ എയര്‍ലൈനുകളില്‍ ഡിസ്കൗണ്ട് നിരക്കില്‍ വിമാനടിക്കറ്റും ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍അറേബ്യ തുടങ്ങിയ വിമാനങ്ങളിലായിരിക്കു കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുക. പൊതുമാപ്പ് കാലത്ത് എല്ലാ ദിവസവും രാവിലെ 8 മുതല്‍ രാത്രി 8 വരെ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും.
ദുബൈയില്‍ 86 ആമര്‍ കേന്ദ്രങ്ങള്‍ ഒരുങ്ങി
ദുബൈ : സെപ്റ്റംബര്‍ 1 ന് ആരംഭിക്കുന്ന യുഎഇ പൊതുമാപ്പ് പദ്ധതി ഉപയോഗിക്കേണ്ടവര്‍ക്ക് ദുബൈയിലെങ്ങുമുള്ള 86 ആമര്‍ കേന്ദ്രങ്ങളെ സമീപിക്കാമെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അറിയിച്ചു. നിയമലംഘകര്‍ക്ക് ‘സ്റ്റാറ്റസ് മാറ്റാന്‍’ അല്‍ അവീറിലെ ജിഡിആര്‍എഫ്എ കേന്ദ്രത്തെയും സമീപിക്കാം. എല്ലായിടത്തും അപേക്ഷകരെ സ്വീകരിക്കാന്‍ ഒരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 30 വരെ രണ്ട് മാസത്തേയ്ക്ക് ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള എല്ലാ സേവനങ്ങളും ആമര്‍ സെന്ററുകള്‍ കൈകാര്യം ചെയ്യും. ബയോമെട്രിക് ഫിംഗര്‍പ്രിന്റ് ഉള്ളവര്‍ക്ക്, അതായത് നിലവില്‍ എമിറേറ്റ്സ് ഐഡി ഉള്ളവര്‍ക്ക് ഔട്ട് പാസ് നല്‍കും. പൊതുമാപ്പ് വഴി രാജ്യത്തേക്ക് മടങ്ങിവരാന്‍ അനുവാദമുണ്ട്. അതായത് പാസ്പോര്ട്ടില് നിരോധന സ്റ്റാമ്പ് ഉണ്ടാകില്ലെന്നും സാധുവായ വിസയില്‍ അവര്‍ക്ക് യുഎഇയില്‍ വീണ്ടും പ്രവേശിക്കാമെന്നും വ്യക്തമാക്കി. പൊതുമാപ്പ് പദ്ധതി യുഎഇയുടെ മാനുഷിക മൂല്യങ്ങളെയും സഹിഷ്ണുത, സമൂഹത്തോടുള്ള അനുകമ്പ, ബഹുമാനം, നിയമവാഴ്ച എന്നിവയോടുള്ള ദുബൈയുടെ പ്രതിബദ്ധത എന്നിവ പ്രതിഫലിപ്പിക്കുന്നുവെന്ന് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ സഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. നിയമലംഘകരുടെ തുടര്‍നടപടികള്‍ ജിഡിആര്‍എഫ്എയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സലാഹ് അല്‍ ഖംസിയുടെ നേതൃത്വത്തില്‍ ടീമുകള്‍ കൈകാര്യം ചെയ്യും. ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുമെന്നും ഉറപ്പുനല്‍കി. പൊതുമാപ്പ് പദ്ധതി പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടുക. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 8005111 എന്ന നമ്പറില്‍ ജിഡിആര്‍എഫ്എ കോള്‍ സെന്റര്‍ വഴി വിവരങ്ങള്‍ പരിശോധിക്കാനും കഴിയും. പൊതുമാപ്പ് പദ്ധതിയില്‍ കാലഹരണപ്പെട്ട ടൂറിസ്റ്റ്, റെസിഡന്‍സി വിസകള്‍ ഉള്‍പ്പെടെ എല്ലാത്തരം വീസകളും ഉള്‍പ്പെടുമെന്ന് ഐസിപി നേരത്തെ വ്യക്തമാക്കിയിരുന്നു. യാതൊരു രേഖകളുമില്ലാതെ ജനിച്ച കുട്ടികള്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താനും അവരുടെ രേഖകള്‍ ി ശരിയാക്കാനും കഴിയും. സ്പോണ്സര്മാരില് നിന്ന് ഒളിച്ചോടിയവര്‍ക്കും അപേക്ഷിക്കാം. എന്നാല്‍ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് പൊതുമാപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല.