
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ : പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്കും ഹൈഡ്രജനിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയില്‍ വ്യത്യസ്തമായ ചുവടുവെപ്പ് നടത്തി ശ്രദ്ധേയനായിരിക്കുകയാണ് ദുബൈയിലെ ഒരു യുവ മലയാളി വ്യവസായി. എഞ്ചിന് തകരാറിലായ വാഹനങ്ങളെ സ്ക്രാപ് യാര്‍ഡിലേക്ക് തള്ളുന്നതിനു പകരം ഷാസിയും ബോഡിയും ഉപയോഗിച്ച് മറ്റൊരു വാഹനം രൂപപ്പെടുത്തും. അതും പരിസ്ഥിതി സൗഹാര്‍ദവും നിര്‍മാണച്ചിലവും കുറച്ച്. പെട്രോള്‍-ഡീസല്‍ വാഹനങ്ങളെ വൈദ്യുതി വാഹനങ്ങളാക്കി മാറ്റുന്ന പീക്ക് മൊബിലിറ്റി എന്ന നവീന ആശയവുമായാണ് ദുബൈ ആസ്ഥാനമായുള്ള കെഫ് ഹോള്‍ഡിംഗ്സ് ഉടമ ഫൈസല്‍ കോട്ടിക്കൊള്ളന്റെ മകന് സാക്ക് ഫൈസല്‍ വിപണിയിലേക്കിറങ്ങിയിരിക്കുന്നത്. വൈദ്യുതി വാഹന നിര്‍മ്മാണ മേഖലയിലെ ഈ സ്റ്റാര്‍ട്ടപ് പരിസ്ഥിതി മലിനീകരണ നിയന്ത്രണ രംഗത്ത് പുതിയ ചുവടുവെപ്പ് കൂടിയാണ്. കോഴിക്കോട് ആസ്ഥാനമായുള്ള പ്രമുഖ ഇരുമ്പ് വ്യവസായ സ്ഥാപനമായ പി കെ സ്റ്റീല്‍സ് ഉടമ പി.കെ അഹമ്മദിന്റെ ചെറുമകനാണ് സാക്ക്. പഴയ ടൊയോട്ട കാംറി പെട്രോള്‍ മോഡല്‍ കാര്‍, ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കാറാക്കി മാറ്റി ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്റലിജന്‍സ് ട്രാന്‍സ്പോര്‍ട്ട് ഉച്ചകോടിയില്‍ പ്രദര്‍ശിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് സാക്കിന്റെ റീ കാര്‍. റീ കാര്‍ .03 എന്ന പേരില്‍ പുനര്‍നിര്‍മിച്ച കാറുകള്‍ അടുത്ത വര്‍ഷം ആദ്യത്തില്‍ വിപണിയിലെത്തിക്കാനാണ് പദ്ധതി. പഴയ കാറിന്റെ ഷാസിയും ബോഡിയും ഉപയോഗിക്കുന്നതിനാല്‍ നിര്‍മാണ ചെലവും വിപണിയിലെത്തുമ്പോഴുള്ള വിലയും കുറയും. പുതിയ ഇലക്ട്രിക് വാഹനത്തിന് 23 ലക്ഷം വരെ വില വരുമ്പോള്‍, മാറ്റം വരുത്തിയ കാര്‍ 16 ലക്ഷം രൂപക്ക് ലഭിക്കും. റീ കാറിന് ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ വരെ മൈലേജ് കിട്ടുമെന്നാണ് പറയുന്നത്. ഫോസില്‍ ഇന്ധനം പരമാവധി കുറച്ച് സീറോ കാര്‍ബണ്‍ മേഖലയാക്കാനുള്ള യുഎഇയുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ റീ കാറുകള്‍ക്ക് മുഖ്യ പങ്ക് വഹിക്കാനാവും. പൊതുഗതാഗത സംവിധാനം കാര്‍ബണ്‍ രഹിത ഇന്ധനത്തിലേക്ക് മാറ്റാനുള്ള ശക്തമായ ഒരുക്കത്തിലാണ് ദുബൈ റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. താമസിയാതെ തന്നെ കൂടുതല്‍ ഇലക്ട്രിക്, ഹൈഡ്രജന്‍ ബസ്സുകള്‍ നിരത്തിലിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആര്‍ടിഎ. കാര്‍ബണ്‍ രഹിത അന്തരീക്ഷം വളര്‍ത്തിയെടുക്കാനുള്ള ദുബൈയുടെ യജ്ഞത്തില്‍ സാക്ക് ഫൈസലിന്റെ ഈ പദ്ധതി മുതല്‍ക്കൂട്ടാവുമെന്നതില്‍ സംശയമില്ല. സുസ്ഥിരവും മാലിന്യമുക്തവുമായ ഒരു ഗതാഗത സംവിധാനത്തിന് വേണ്ടിയുള്ള നാല് വര്‍ഷത്തെ പരിശ്രമത്തിന്റെ ഫലമാണ് സാക്ക് ഫൈസലിന്റെ റീ കാര്‍ പദ്ധതി. ഈ സ്വപ്ന പദ്ധതിയെക്കുറിച്ചുള്ള സാക്ക് ഫൈസലിന്റെ നിരീക്ഷണം ഇങ്ങനെ-”വിപണിയില്‍ ഒരു വലിയ സാധ്യതയുണ്ടന്ന് നിരീക്ഷണത്തിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് വാഹനങ്ങള്‍ സ്ക്രാപ്പ് യാര്‍ഡുകളിലേക്ക് കൊണ്ടുപോകുന്നു. പലപ്പോഴും വാഹനത്തിന്റെ ഒരു പ്രധാന ഘടകം പ്രവര്‍ത്തിക്കാത്തതിനാല്‍ മാത്രമാണിത്. ആ ഷാസികള്‍ പുനര്‍നിര്‍മ്മിക്കാനും അവയെ അത്യാധുനിക വൈദ്യുത വാഹനങ്ങളാക്കി മാറ്റാനുമുള്ള അവസരം ഞങ്ങള്‍ കണ്ടു. ഇത് പണം ലാഭിക്കാന്‍ കഴിയുമെന്ന് മാത്രമല്ല, കാര്‍ബണ്‍ രഹിത ലക്ഷ്യങ്ങളിലേക്ക് വളരെ വേഗത്തില്‍ എത്താന്‍ സഹായിക്കുകയും ചെയ്യുന്നു.