
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
ഷാര്‍ജ : മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 40ാം രക്തസാക്ഷി ദിനം ഇന്‍കാസ് ഷാര്‍ജ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. ഏകദിന ഉപവാസം, പുഷ്പാര്‍ച്ചന,അനുസ്മരണ സമ്മേളനം എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. ഇന്‍കാസ് യുഎഇ മുന്‍ പ്രസിഡന്റ് മഹാദേവന് വാഴശ്ശേരില്‍ ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ഇന്‍കാസ് പ്രസിഡന്റ് കെഎം അബ്ദുല്‍ മനാഫ് അധ്യക്ഷനായി. അഡ്വ.വൈഎ റഹീം,ടിഎ രവീന്ദ്രന്,എസ്എം ജാബിര്‍,രഞ്ജന്‍ ജേക്കബ്,നവാസ് തേക്കട,റോയ് മാത്യു പ്രസംഗിച്ചു. ഇന്‍കാസ് കേന്ദ്ര,സംസ്ഥാന ഭാരവാഹികള്‍ പരിപാടിയില്‍ പങ്കെടുത്തു.