
റമസാന്‍ 27ാം രാവില്‍ ശൈഖ് സായിദ്പള്ളിയിലെത്തിയത് ഒരു ലക്ഷത്തിലധികം വിശ്വാസികള്‍
അബുദാബി : കഴിഞ്ഞ ദിവസം നിര്യാതനായ കാസര്‍കോട് ജില്ലാ മുസ്്ലിംലീഗ് വൈസ് പ്രസിഡന്റ് എംബി യൂസുഫ് ഹാജി ബന്ദിയോടിനെ അനുസ്മരിച്ച് അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി പ്രാര്‍ത്ഥനാ സദസ് സംഘടിപ്പിച്ചു. കെഎംസിസി ജില്ലാ പ്രസിഡന്റ് അബ്ദുറഹ്്മാന് ഹാജി ചേക്കു ഉദ്്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അസീസ് പെര്‍മുദെ അധ്യക്ഷനായി. ജില്ലാ മുസ്്ലിംലീഗ് വൈസ് പ്രസിഡന്റ് വണ്‍ ഫോര്‍ അബ്ദുറഹ്്മാന് അനുസ്മരണ പ്രഭാഷണം നടത്തി. കെഎംസിസി ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പി.കെ, ട്രഷറര്‍ ഉംബു ഹാജി പേര്‍ള,ജില്ലാ ഭാരവാഹികളായ ഇസ്മായില്‍ മുഗളി,ഹനീഫ ചള്ളങ്കയം പ്രസംഗിച്ചു. അബ്ദുറഹ്്മാന് ഹാജി കമ്പള പ്രാര്‍ത്ഥനക്ക് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി ഷാ ബന്തിയോട് സ്വാഗതവും ട്രഷറര്‍ ഖാലിദ് ബംബ്രാണ നന്ദിയും പറഞ്ഞു.