
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദോഹ : കെ.എം.സി.സി. ഖത്തർ സ്ഥാപക നേതാക്കളിൽ ഒരാളായ ആനാണ്ടി മൊയ്തു ഹാജിയടെയും തൂണേരിയിൽ മാർകിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിന് ഇരയായി കൊല്ലപ്പെട്ട ശഹീദ് മുഹമ്മദ് അസ്ലം എന്നിവരുടെ അനുസ്മരണ ചടങ്ങ് കെ.എം.സി.സി. ഖത്തർ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. കെ.എം.സി.സി. ഖത്തർ ഹാളിൽ നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്യ്തു. എസ് എ എം ബശീർ ആനാണ്ടി അനുസ്മരണവും ശുഐബ് തൂണേരി അസ്ലം അനുസ്മരണ പ്രഭാഷണവും നടത്തി. ഉബൈദ് സി കെ അധ്യക്ഷത വഹിച്ചു. പി വി മുഹമ്മദ് മൗലവി പ്രാർത്ഥന നടത്തി. കെ കെ ബശീർ പ്രസംഗിച്ചു. സ്നേഹ സുരക്ഷ സ്കീം വിശദീകരണം നൗഷാദ് കാഞ്ഞായി നിർവഹിച്ചു.
ടി ടി കെ ബശീർ , അലി മുറയൂർ , സൽമാൻ എളയടം , ഷംസുദ്ദീൻ വാണിമേൽ , മുജീബ് ദേവർ കോവിൽ, ഫിർദൗസ് മണിയൂർ ,
ജാഫർ തയ്യിൽ , പി എ തലായി , കെ ടി കെ മുഹമ്മദ് ഹാജി സംബന്ധിച്ചു. ലത്തീഫ് പാതിരിപ്പറ്റ സ്വാഗതവും സൈഫുദ്ദീൻ കാവിലും പാറ നന്ദിയും പറഞ്ഞു