യുഎഇ, സഊദി അടക്കമുള്ള രാജ്യങ്ങളില്‍ ഈദുല്‍ഫിത്വര്‍ വെള്ളിയാഴ്ച

രണ്ട് പേര് ഷോക്കേറ്റ് മരണപ്പെട്ട സംഭവം പോലീസ് അന്വേഷിക്കുന്നു
ഷാര്‍ജ: മഴ മാറിയെങ്കിലും വൈദ്യുതി ലൈനുകളില്‍ നിന്നും ഷോക്കേല്‍ക്കാതെ സൂക്ഷിക്കണമെന്ന് ഷാര്‍ജ പോലീസ് മുന്നറിയിപ്പ് നല്കി. ഷാര്‍ജ വ്യാവസായിക മേഖലയില്‍ വൈദ്യുതി തടസ്സത്തിനിടില് രണ്ട് പേര് ഷോക്കേറ്റ് മരിച്ച സാഹചര്യത്തിലാണ് പോലീസിന്റെ അറിയിപ്പ്. ഷാര്‍ജയില്‍ കനത്ത മഴയില്‍ പലയിടത്തും വൈദ്യുതി തടസ്സം നേരിട്ടിരുന്നു. വ്യാവസായിക മേഖലയില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച രണ്ട് പേരുടെ മരണത്തെക്കുറിച്ച് ഷാര്‍ജ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇരകളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. കനത്ത മഴയും ഇടിമിന്നലും കാരണം തടസ്സപ്പെട്ട വൈദ്യുതി പുന:സ്ഥാപിക്കാന്‍ അധികാരികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ വൈദ്യുതി പൂര്‍ണ്ണമായും പുനഃസ്ഥാപിച്ചു.
വ്യാവസായിക മേഖലകളിലെ താമസക്കാരും തൊഴിലാളികളും വൈദ്യുത ഇന്‍സ്റ്റാളേഷനുകള്‍ക്ക് ചുറ്റും ജാഗ്രത പാലിക്കണമെന്നും, പ്രത്യേകിച്ച് പ്രതികൂല കാലാവസ്ഥയില്‍, സുരക്ഷിതമല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.