
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
ദുബൈ: സര്‍ക്കാര്‍ വകുപ്പുകളില്‍ നിര്‍മിത ബുദ്ധി ടൂളുകള്‍ വ്യാപകമായി ഉപയോഗിക്കുകയെന്ന ദുബൈയുടെ കാഴ്ചപ്പാടിന് ശക്തിപകരാന്‍ ദുബൈ എമിഗ്രേഷന്‍ വകുപ്പും ആ പാതയിലേക്ക്. നൂതന നിര്‍മിത ബുദ്ധി ടൂളുകള്‍ ഉപയോഗിച്ച് ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താന്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് തയ്യാറെടുക്കുന്നു. വിവിധ മേഖലകളിലെ അഡ്മിനിസ്ട്രേറ്റീവ് കേഡര്‍മാരെ ലക്ഷ്യമിട്ട് എ ഐ രംഗത്ത് പരിശീലനം നല്‍കുന്നതിനായി മൈക്രോസോഫ്റ്റുമായി സഹകരിച്ച് ശില്പശാല നടത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ ഉപയോഗം വേഗത്തിലാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു പരിപാടി. ജിഡിആര്‍എഫ്എ ദുബൈ ഡയറക്ടര്‍ ജനറല്‍ ലഫ്. ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, വകുപ്പ് തലവന്മാര്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ എന്നിവര്‍ അല്‍ ജാഫിലിയയിലെ ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന പരിശീലന പരിപാടിയില്‍ പങ്കെടുത്തു. വര്‍ക്ക് ടൂളുകളില്‍ എഐ സംയോജിപ്പിക്കുന്നതില്‍ ഡയറക്ടറേറ്റ് നേടിയ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സംരംഭം രൂപകല്പന ചെയ്തതെന്ന് ജിഡിആര്‍എഫ്എ യിലെ ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള ഡപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്. കേണല്‍ ഖാലിദ് ബിന്‍ മദിഹ് അല്‍ ഫലാസി പറഞ്ഞു. എ ഐ സാങ്കേതികവിദ്യകള്‍ സിസ്റ്റങ്ങള്‍ വികസിപ്പിക്കാന്‍ മാത്രമല്ല, പ്രകടന നിലവാരം മെച്ചപ്പെടുത്താനും അഡ്മിനിസ്ട്രേറ്റീവ് പ്രക്രിയകള്‍ കൂടുതല്‍ മികവുറ്റതാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ടാസ്ക് എക്സിക്യൂഷനില്‍ ഉയര്‍ന്ന കൃത്യത കൈവരിക്കാനും സഹായിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.