
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ: കാന്‍സര്‍ ബാധിതരായ കുട്ടികളുടെ മാനസിക ഉല്ലാസം ലക്ഷ്യമാക്കി, സ്പേസ് സെന്റര്‍ സന്ദര്‍ശനം സംഘടിപ്പിച്ചു. മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററില്‍ നിന്നുള്ള ഇമാറാത്തി ബഹിരാകാശ യാത്രികരായ നോറ അല്മത്രൂഷിയുടെയും മുഹമ്മദ് അല്മുല്ലയുടെയും നേതൃത്വത്തില്‍ ദുബൈ മെഡിക്ലിനിക് ഹോസ്പിറ്റലില്‍ കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന 25 കുട്ടികളെയാണ് സെന്ററില്‍ എത്തിച്ചത്. കുട്ടികള്‍ ബഹിരാകാശ സഞ്ചാരികളുമായി സംവദിക്കുകയും അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പ്രകടിപ്പിക്കുകയും ചെയ്തു. അവരില്‍ ചിലര്‍ ബഹിരാകാശത്ത് പൊങ്ങിക്കിടക്കാന് ആഗ്രഹിച്ചു, ചില പെണ്‍കുട്ടികള്‍ ചന്ദ്രനില്‍ ജീവിക്കാനും നക്ഷത്രങ്ങളെ എടുത്ത് തലയിണകള്‍ക്കടിയില്‍ ഒളിപ്പിക്കാനുമുള്ള തങ്ങളുടെ സ്വപ്നങ്ങള്‍ പ്രകടിപ്പിച്ചു. പ്രതീക്ഷ നിറഞ്ഞതും അതുല്യവും ഊര്‍ജ്ജസ്വലവുമായ സന്ദര്‍ശനമായിരുന്നു. കുട്ടികളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി നിരവധി സമ്മാനങ്ങള്‍ നല്‍കുകയും വിവിധ ഗെയിമുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. എഫ്ഒസിപി ഡയറക്ടര്‍ ഐഷ അല്‍ മുല്ല, ദുബൈ മെഡിക്ലിനിക് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടര്‍ ജോഹാന്‍ സ്നിഗ്, കുട്ടികളുടെ ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്ന നിരവധി ഫിസിഷ്യന്മാര് സന്ദര്‍ശനത്തില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് വൈകാരിക പിന്തുണ നല്‍കാനും ബഹിരാകാശ പര്യവേക്ഷണം നടത്താനും ബഹിരാകാശയാത്രികരുടെ യാത്രകളെക്കുറിച്ചുള്ള മനസ്സിലാക്കാനും സന്ദര്‍ശനം ഉപകരിച്ചു. കൂടാതെ, കുട്ടികള്‍ക്ക് അവരുടെ ആശയങ്ങളും വികാരങ്ങളും സ്വപ്നങ്ങളും പ്രകടിപ്പിക്കാനും അവസരം ലഭിച്ചു.
ബഹിരാകാശത്തെക്കുറിച്ചുള്ള അവരുടെ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഉത്തരവും ലഭിച്ചു.