
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
ദുബൈ: മയക്കുമരുന്ന് ഉപയോഗത്തിനും കടത്തിനുമെതിരെ -എന്റെ കുടുംബം… എന്റെ യഥാര്‍ത്ഥ സമ്പത്ത്-എന്ന മുദ്രാവാക്യമുയര്‍ത്തി ദുബൈ മാളില്‍ നടന്ന മയക്കുമരുന്ന് ബോധവല്‍ക്കരണ പരിപാടി വിജയകരമായി സമാപിച്ചു. മയക്കുമരുന്നുകളുടെയും സൈക്കോട്രോപിക് വസ്തുക്കളുടെയും അപകടങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആന്റി നാര്‍ക്കോട്ടിക്സ് പരിപാടി സംഘടിപ്പിച്ചത്. ദുബൈ പോലീസിന്റെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി, ദുബൈ കസ്റ്റംസ്, എറാഡ സെന്റര്‍ ഫോര്‍ ട്രീറ്റ്മെന്റ് ആന്‍ഡ് റീഹാബിലിറ്റേഷന്‍, ഹെല്‍ത്ത് അതോറിറ്റി, അല്‍ അമീന് സര്‍വീസ്, എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസ്, നാഷണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ പങ്കാളികളായി. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡന്റ് മേജര്‍ ജനറല്‍ എക്സ്പെര്‍ട്ട് ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി സമാപന ചടങ്ങില്‍ പങ്കെടുത്തു. സാമൂഹ്യ ബോധത്തോടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും മയക്കുമരുന്ന് ദുരുപയോഗം ചെറുക്കാനുള്ള ദുബൈ പോലീസിന്റെ അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു. യുവാക്കളും കുടുംബങ്ങളും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ അംഗങ്ങളേയും ലക്ഷ്യമിട്ട് സമഗ്രമായ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ നടപ്പിലാക്കാന്‍ സേനയും സുരക്ഷാ അധികാരികളും പ്രവര്‍ത്തിക്കുന്നു. മയക്കുമരുന്നിന്റെ ആരോഗ്യവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ ദോഷങ്ങളെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുകയും ആസക്തിയുടെ കെണിയില്‍ വീഴാതിരിക്കാന്‍ ആവശ്യമായ അറിവ് വ്യക്തികളെ സജ്ജമാക്കുകയും ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ കെണിയില്‍ വീഴാതെ കുട്ടികളെ സംരക്ഷിക്കുന്നതില്‍ കുടുംബങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്. അതിനാല്‍, വിവിധ എക്സിബിഷനുകളിലൂടെയും പരിപാടികളിലൂടെയും ദുബൈ പോലീസ് പ്രതിരോധ മാര്‍ഗങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ പ്രവര്‍ത്തിക്കുന്നു. ബോധവല്‍ക്കരണം, ചികിത്സാ പരിപാടികള്‍, കമ്മ്യൂണിറ്റി സപ്പോര്‍ട്ട് സംരംഭങ്ങള്‍ എന്നിവ വിവരങ്ങളും ഫീഡ്ബാക്കും നല്‍കുന്നതിന് ദുബൈ പോലീസുമായി രഹസ്യ ആശയവിനിമയ സംവിധാനം ഒരുക്കിയിട്ടുണ്ട്.